കൂട്ട ബലാത്സംഗത്തിനു ശേഷം കാമുകീകാമുകൻമാരെ കൊന്നു, ഞെട്ടിക്കുന്ന സംഭവം

വനത്തിലുള്ളിലെത്തിയ കമിതാക്കളിൽ കാമുകനെ കൊലപ്പെടുത്തിയ ശേഷം കാമുകിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊന്നു. മധ്യ പ്രദേശിലെ ചത്തർപൂരിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ഓഗസ്റ്റ് 11 ന് 20 കാരിയായ പെണ്‍കുട്ടിയും കാമുകനും കാട്ടില്‍ പോയിട്ട് തിരികെ വരുന്ന വഴി വിജനമായ സ്ഥലത്ത് വച്ച്‌ ആയുധധാരികകളായ രണ്ടുപേര്‍ ഇവരെ ആക്രമിക്കുകയായിരുന്നു.

ജീര്‍ണിച്ച മൃതശരീരങ്ങളുടെ സമീപത്ത് നിന്ന് ഒരു വിഷക്കുപ്പിയും കണ്ടെത്തിയതിനാല്‍ കമിതാക്കള്‍ ജീവനൊടുക്കിയതാകാം എന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ ധാബ ഉടമ രാകേഷ് ഗോസ്വാമിയിലേക്കും ഇയാളുടെ ജോലിക്കാരന്‍ നരേന്ദ്ര റായിലേക്കും പോലീസ് എത്തുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഗോസ്വാമിയും ജോലിക്കാരനും യാതൊരു പ്രകോപനവുമില്ലാതെ യുവാവിനെ ചൂരല്‍വടി ഉപയോഗിച്ച്‌ ആക്രമിക്കുകയൈരുന്നു. നിസഹയയായ പെണ്‍കുട്ടിയുടെ കണ്മുന്നില്‍ വച്ചാണ് യുവാവിനെ ഇവര്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ മരങ്ങള്‍ക്കിടയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം ഇരുവരും മാറിമാറി ബലാത്സംഗം ചെയ്തു. ലൈംഗിക പീഡനത്തിന് ശേഷം ഇരുവരും പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചു. മരണം ഉറപ്പാക്കാന്‍ ബലമായി വിഷം കഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒഴിഞ്ഞ വിഷക്കുപ്പി സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും പോലീസ് പറഞ്ഞു.