ഡല്‍ഹി : ദേശീയ വനിത ഹോക്കി താരം ജ്യോതി ഗുപ്തയെ (20)ഹരിയാണയിലെ രേവാരി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച്ച വൈകിട്ടാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ജയ്പൂര്‍-ചണ്ഡീഗഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിലേക്ക് ചാടി ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
മഹാറിഷി ദയാനന്ദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റിലെ പേരില്‍ വന്ന തെറ്റ് തിരുത്താനായാണ് ജ്യോതി വീട്ടില്‍ നിന്നും ഇറങ്ങിയതെന്നാണ് ഇവരുടെ അമ്മ പറയുന്നത്. വൈകിട്ട് സോപാനത്തില്‍ നിന്ന് വിളിച്ചപ്പോള്‍ ബസ് കിട്ടാത്തതിനാലാണ് വൈകുന്നതെന്നാണ് ജ്യോതി പറഞ്ഞത്. എന്നാല്‍ രാത്രി പത്ത് കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് അമ്മ വീണ്ടും വിളിച്ചപ്പോളാണ് മരണവിവരം റെയില്‍വേ പൊലീസ് അറിയിക്കുന്നത്.2016ലെ സൗത്ത് ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് ജ്യോതി ഗുപ്‌തെ.