തൃശൂർ: അമ്മയുടെ കണ്ണില്ലാത്ത ക്രൂരതക്ക് അമ്മക്കും കാമുകനുംമരണം വരെ ജയിൽ ശിഷ.പ്രായപൂർത്തിയാകാത്തകാത്ത പെൺമക്കളെ കാമുകന് കാഴ്ചവെച്ച മാതാവിനും കാമുകനും ജീവിതാവസാനം വരെ തടവും 10,000 രൂപ വീതം പിഴയും വിധിച്ചു.. തൃശൂർ പോക്സോ സ്പെഷൽ കോടതിയുടേതാണ് വിധി. 17, 12 വയസ്സുള്ള കുട്ടികളുടെ അമ്മക്കും കാമുകൻ എറണാകുളം കോതമംഗലം ഇരുമലപ്പടി ആട്ടയം വീട്ടിൽ അലിയാർക്കുമാണ്(52-) ശിക്ഷ വിധിച്ചത്. മാതാവിന് ശിക്ഷ ലഭിക്കുന്നത് പോക്സോ കേസുകളുടെ ചരിത്രത്തിൽ ആദ്യമാണ്. വിക്ടിം കോമ്പൻസേഷൻ സ്കീമിൽനിന്ന് മൂന്ന് ലക്ഷം രൂപ കുട്ടികൾക്ക് നൽകാനും സ്പെഷൽ സെഷൻസ് കോടതി ജഡ്ജി മുഹമ്മദ് വസീം വിധിച്ചു.
2015 ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം.മാനസികമായി പൂർണവളർച്ചയെത്താത്ത 17 വയസ്സുള്ള മൂത്ത മകൾ തൃശൂർ ജില്ലയിലെ സ്കൂളിലാണ് പഠിച്ചിരുന്നത്. ഓണാവധിക്ക് മകളെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മറ്റ് രണ്ട് മക്കൾക്കൊപ്പം മാതാവ് വന്നു. രണ്ടാമത്തെ മകൾക്കൊപ്പം അഞ്ച് വയസ്സുള്ള മകനെയും കൂട്ടിയാണ് വന്നത്. മക്കളുമൊത്ത് നാട്ടിലേക്ക് പോകുന്നതിന് പകരം നഗരത്തിലെ ലോഡ്ജിൽ തങ്ങി. മാതാവ് കാമുകനുമായി പറഞ്ഞുറപ്പിച്ചതനുസരിച്ചാണ് രാത്രി ലോഡ്ജിൽ തങ്ങിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. മാതാവിെൻറ അറിവോടെ, അവർ നോക്കിനിൽേക്ക പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെയും കാമുകൻ ഒന്നിലധികം തവണ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണ് കേസ്. പിന്നീട് പ്രതി മുങ്ങി. സംഭവത്തിനുശേഷം കുട്ടികളുടെ മാനസികനില തകരാറിലായി. കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മൂത്ത കുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കിയപ്പോഴാണ് സ്കൂൾ അധികൃതർ വിവരങ്ങൾ അറിഞ്ഞത്. തൃശൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സ്കൂൾ അധികൃതർ സംഭവം അറിയിച്ചു. കമ്മിറ്റി ഈസ്റ്റ് പൊലീസിന് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് മാതാവും കാമുകനും അറസ്റ്റിലായി.
പ്രതിക്ക് എല്ലാ സഹായങ്ങളും ചെയ്തതിലൂെട മാതാവ് തുല്യശിക്ഷക്ക് അർഹയാണെന്ന് കോടതി നിരീക്ഷിച്ചു. അത്ര നിഷ്ഠൂര പ്രവൃത്തി ചെയ്ത പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്നും ശിക്ഷ സമൂഹത്തിന് പാഠമാകണമെന്നും വിധിയിൽ വ്യക്തമാക്കി.