ഗുരുവായൂരിൽ താലികെട്ടിന് ശേഷം പെണ്‍കുട്ടി കാമുകനൊപ്പം ഇറങ്ങിപ്പോയിട്ടില്ല;വിവാഹം ചെയ്യാൻ കഴിയില്ലെന്ന് അറിയാമായിരുന്നുവെന്നാണ് കാമുകൻ

ഗുരുവായൂര്‍: ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ വധു വരനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയിട്ടില്ല. കാമുകനോടൊപ്പം പോയെന്ന വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ പെൺകുട്ടിക്കെതിരെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. കാമുകനോടൊപ്പം പോകുകയാണെന്ന് പറഞ്ഞ് താലിമാല ഊരി നൽകിയെങ്കിലും പെൺകുട്ടി ഇപ്പോഴും മുല്ലശ്ശേരിയിലെ സ്വന്തം വീട്ടിൽ തന്നെയുണ്ടെന്ന് കുടുംബാംഗങ്ങൾ പറയുന്നു.ഗുരുവായൂരിലെ വിവാദ വിവാഹത്തിന് വിശദീകരണവുമായി സ്ഥലം എംഎ‍ല്‍എ കെ.വി. അബ്ദുള്‍ ഖാദര്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് എംഎല്‍എ അറിയിച്ചു.യുവതി കാമുകനൊപ്പം പോയിട്ടില്ല. ഇരു കുടുംബങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വിവാഹം വേണ്ടന്ന് വെച്ചതിന്റെ കാരണമെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു.
ഗുരുവായൂര്‍ അമ്ബലനടയില്‍ താലികെട്ടിന് ശേഷം കാമുകനൊപ്പം ഇറങ്ങിപ്പോയെന്നാണ് പെണ്‍കുട്ടിയെ കുറിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തകള്‍. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. അതേസമയം പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും പരിഹസിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞു.തന്റെ പ്രണയത്തെ കുറിച്ച്‌ പെണ്‍കുട്ടി വിവാഹത്തിന് മുമ്ബ് തന്നെ സ്വന്തം വീട്ടുകാരേയും വരനേയും അറിയിച്ചിരുന്നു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നട്ടുണ്ട്. ഒപ്പം പെണ്‍കുട്ടിയെ ക്രൂശിക്കരുത് താനാണ് അവളുടെ കാമുകന്‍ എന്ന് പറഞ്ഞ് യുവാവും രംഗത്തെത്തി. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്.വളരെക്കാലമായി യുവാവുമായി പ്രണയത്തിലായിരുന്നു പെൺകുട്ടി. കല്യാണം നിശ്ചയിച്ചത് അറിഞ്ഞ് കൂട്ടുകാരുമൊത്ത് കാമുകൻ വരുമെന്ന് പെൺകുട്ടിയെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം പൂർണ്ണമായി പെൺകുട്ടി വിശ്വസിച്ചിരുന്നില്ല.കതിർ മണ്ഡപത്തിനടുത്ത് കാമുകനെ കണ്ടതോടെ തന്നെ കൊണ്ടുപോകാൻ കാമുകൻ എത്തിയെന്ന വിശ്വാസത്തിൽ താലിമാല ഊരി നൽകുകയായിരുന്നത്രെ.

എന്നാൽ മൂന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയായ കാമുകന് പ്രായപൂർത്തിയായിട്ടില്ല. അതിനാൽ പെൺകുട്ടിയെ വിവാഹം ചെയ്യാൻ കഴിയില്ലെന്ന് അറിയാമായിരുന്നുവെന്നാണ് കാമുകൻ വ്യക്തമാക്കുന്നത്. പ്രണയിച്ച പെൺകുട്ടി നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ചാണ് വിവാഹം കാണാനായി ഗുരുവായൂരിൽ എത്തിയത്. തുടർന്ന് കെട്ട് കഴിഞ്ഞതോടെ ദുഃഖത്തോടെ സ്ഥലം വിട്ടു. തുടർന്നാണ് വിവാദരംഗങ്ങൾ അരങ്ങേറിയത്.രണ്ടു പേർക്കും 20 വയസ് മാത്രമാണ് പ്രായം. വിവാഹം മുടങ്ങിയതോടെ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും ചെറിയ കൈയേറ്റം വരെയുണ്ടായി. തങ്ങളെ ചതിച്ചെന്ന് ആരോപിച്ച് വരന്റെ വീട്ടുകാർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുകയും 15 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പൊലീസുമായുള്ള ചർച്ചയ്ക്കുശേഷം എട്ടു ലക്ഷം രൂപ നൽകാമെന്ന ധാരണയിൽ പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ വീട്ടുകാരും കാമുകന്റെ വീട്ടുകാരും തമ്മിൽ സംസാരിച്ച് കാമുകന് പ്രായപൂർത്തിയാകുന്നതോടെ വിവാഹം ചെയ്ത് നൽകാമെന്ന് വാക്കാൽ സമ്മതിച്ചതായും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *