ദിലീപ് ജൂണിൽ വിയോജിച്ച കാവ്യയുടെ ഗര്‍ഭക്കഥയില്‍ സത്യം ?

കൊച്ചി: കൊച്ചിയിൽ യുവനടി അക്രമിക്കപ്പെട്ട കേസിൽ ദിനംപ്രതി ട്വിസ്റ്റുകളാണ്. ഇന്ന് ഗായിക റിമി ടോമിയുടെ ചോദ്യം ചെയ്യലും പിന്നെ ‘ കാവ്യ ഗർഭം’ കഥകളും  വാർത്തകളിൽ നിറഞ്ഞു. ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയാണ് നടി കാവ്യാ മാധവന്‍ നാലു മാസം ഗർഭിണി’ ആണെന്ന്   നടി നാലുമാസം ഗര്‍ഭിണിയാണെന്നാണ് ഇവരുടെ കുടുംബവൃത്തങ്ങളില്‍ നിന്നുതന്നെ ലഭിക്കുന്ന വിവരം എന്നാണ് പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത കൊടുത്തത്. ജയിലിലായ ദിലീപിനെ കാണാന്‍ കാവ്യ എത്താത്തതും ഇതിനെ തുടര്‍ന്നാണെന്നും വാര്‍ത്തയില്‍ പറയുന്നു.എന്നാൽ പോലീസിൽ നിന്നും രക്ഷപെടാനുള്ള തന്ത്രവും ഇതിന് പിന്നിൽ ഉണ്ടെന്നും പറയപ്പെടുന്നു.

കഴിഞ്ഞ ദിവസം കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയുടെ വിശദാശംങ്ങള്‍ പഠിച്ചുവരുന്ന പൊലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതിനിടയിലാണ് ഇത്തരമൊരു വിവരവും പുറത്തുവരുന്നത്. ഈ വിവരം പൊലീസിന് അറിയാമെന്നതുകൊണ്ട് വളരെ കരുതലയോടെയാണ് ചോദ്യം ചെയ്യലടക്കം നടത്തുന്നത്.

എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലിനും മറ്റും കാവ്യ ഹാജരാകാന്‍ വൈകിയത് ഗര്‍ഭസംബന്ധമായ പ്രശ്നങ്ങള്‍ കാരണമാണെന്നും അതേ തുടര്‍ന്നാണ് പൊലീസ് ചോദ്യം ചെയ്യല്‍ ദിലീപിന്റെ തറവാട്ടിലേക്ക് മാറ്റിയതും. അതേസമയം, ഇത് വെറുമൊരു പ്രചാരണം മാത്രമാണെന്നും ചിലര്‍ പറയുന്നത്. എന്നാൽ ….

ജൂണ്‍ 24ന് ദിലീപ് ദിലീപ് പറഞ്ഞത്….

നടിയെ ആക്രമിച്ച വിഷയത്തില്‍ പ്രതികരണവുമായി ദിലീപ്. തനിക്ക് ആരോടും ശത്രുതയില്ല. എന്തിനാണ് തന്നെ ഇങ്ങനെ ടാര്‍ഗറ്റ് ടെയ്യുന്നത്. ഞാന്‍ ആരേയും ഒതുക്കാന്‍ ശ്രമിച്ചിട്ടില്ല. പീഡിപ്പിക്കപ്പെട്ടത് തന്റെ സഹപ്രവര്‍ത്തകയാണ്. സ്ത്രീകളെ വളരെ അധികം റെസ്പെക്ട് ചെയ്യുന്നയാളാണ് ഞാന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇത്തരത്തിലൊരു പ്രതികരണം നടത്തുന്നത്.

തന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അപവാദ പ്രചരണമാണ് നടക്കുന്നതെന്നും താരം പറഞ്ഞു. എന്റെ ഭാര്യ ഗര്‍ഭിണിയെന്നത് ഞാന്‍ അറിഞ്ഞതു പോലും സോഷ്യല്‍ മീഡിയയില്‍ നിന്നാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രേക്ഷകരാണ് തന്റെ ശക്തി. അവര്‍ എന്നെ മനസിലാക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ജൂണിൽ ഭർത്താവായ ദിലീപ് ‘ തള്ളിക്കളഞ്ഞ ‘ കാവ്യയുടെ ഗർഭ കഥ’യിലെ ട്വിസ്റ്റ് ആണ് ഇനി കാത്തിരിക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *