അവിഹിതം;ദുബായില്‍ ഭാര്യയെ കുത്തിക്കൊന്നശേഷം യുവാവ് ആത്മഹത്യചെയ്തു..

ദുബൈ: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ദുബയ് അല്‍ബറാഹയിലെ ഫ്ലാറ്റിലാണ് നേപ്പാളി യുവാവ് ഭാര്യയെ കൊന്ന ശേഷം സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഫ്‌ളാറ്റിലെത്തിയ ഇയാളുടെ ബന്ധുവാണ് യുവാവ് സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ ആദ്യമായി കാണുന്നത്.

ഇയാള്‍ വിവരമറിയിച്ചതനുസരിച്ച് പോലിസെത്തി. പതിവായി ക്ലീനിംഗ് ജോലിക്ക് പോവാറുള്ള ഭാര്യയെ വിവരമറിയിക്കാന്‍ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും മുറിക്കകത്ത് നിന്നുതന്നെ റിംഗ് ശബ്ദം കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്‌ളാറ്റിന്റെ ഒരു ഭാഗത്ത് ചോരയില്‍ കുളിച്ചുകിടക്കുന്ന യുവതിയെ കണ്ടത്.കത്തികൊണ്ടുള്ള കുത്താണ് മരണകാരണമെന്ന് പോലിസ് പറഞ്ഞു. കൊല്ലാനുപയോഗിച്ച കത്തിയും മുറിക്കകത്ത് നിന്ന് ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

Leave a Reply

Your email address will not be published. Required fields are marked *