എൻസിപിയിൽ പൊട്ടിത്തെറി; പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: എൻസിപിയിൽ തമ്മിലടി രൂക്ഷമായി.ഇതോടെ പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്.മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച എ കെ ശശീന്ദ്രനും തോമസ് കെ തോമസും കൈകോര്‍ത്തതോടെയാണ് ചാക്കോ സ്ഥാനമൊഴിയുന്നത്. തോമസ് കെ തോമസിനെ പ്രസിഡണ്ടാക്കാൻ എ കെ ശശീന്ദ്രൻ ആവശ്യപ്പെടും.

ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. ഈ യോഗത്തിൽ പി സി ചാക്കോ രാജി വെച്ച് പകരം എംഎല്‍എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്ന് പ്രമേയത്തിലൂടെ ഏകകണ്‌ഠേന ആവശ്യപ്പെട്ടിരുന്നു.

​മന്ത്രിമാറ്റത്തെ ചൊല്ലി തുടങ്ങിയ ഏറ്റുമുട്ടൽ. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ദേശീയ അധ്യക്ഷൻ ശരദ് പവാറിന്‍റെ അനുമതിയോടെ പി സി ചാക്കോ നിലപാട് എടുത്തു. എന്നാൽ ആവശ്യം മുഖ്യമന്ത്രി തള്ളി. ചാക്കോയോട് ശശീന്ദ്ര പക്ഷം നിസ്സഹകരണത്തിലായി. 18 ന് വിളിച്ച നേതൃയോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ശശീന്ദ്രൻ പക്ഷം തീരുമാനിച്ചു. ഇതോടെ യോഗം മാറ്റി. തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നതിൽ വാശി പിടിച്ചതാണ് പി സി ചാക്കോയ്ക്ക് വിനയായത്. അതേ തോമസ് കെ. തോമസ് മറുപക്ഷത്തിനൊപ്പം ചേര്‍ന്നു. മന്ത്രിസ്ഥാനം മോഹിച്ച തോമസിനെ സംസ്ഥാന അധ്യക്ഷനാക്കാമെന്നാണ് ശശീന്ദ്രൻ പക്ഷത്തിന്‍റെ ഓഫര്‍. തോമസിനെ അധ്യക്ഷനാക്കണമെന്ന് ശരദ് പവാറിനോട് ആവശ്യപ്പെടും.

മന്ത്രിമാറ്റ നീക്കം പാളിയതിന്‍റെ അമര്‍ഷത്തിലായിരുന്ന ചാക്കോ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ പോരടിച്ചവര്‍ക്ക് കൈകോര്‍ത്ത് തനിക്കെതിരെ തിരിഞ്ഞതോടെയാണ് ചാക്കോയുടെ പടിയിറക്കം. ദേശീയ വര്ക്കിങ് പ്രസിഡന്റ് കൂടിയായി ചാക്കോയുടെ തുടര്‍ നീക്കങ്ങള്‍ സംസ്ഥാന എൻസിപിയിൽ നിര്‍ണായകമാണ്. പുതിയ പാര്‍ട്ടിയുണ്ടാക്കാനും മുന്നണി വിടാനുമാണ് ചാക്കോയുടെ നീക്കമെന്നാണ് എതിര്‍ ചേരിയുടെ ആരോപണം. ചാക്കോയ്ക്ക് എതിരെ കൈക്കൂലി ആരോപണവുമായി പുറത്താക്കപ്പെട്ട ജില്ലാ പ്രസിഡന്‍റ് രംഗത്തുവന്നിരുന്നു. മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടി യോഗത്തിൽ ചാക്കോ പറഞ്ഞ ശബ്ദരേഖ പുറത്തു വരികയും ചെയ്തു.

അഞ്ചാം ക്ലാസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു !രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കപ്പെട്ടു .പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത് . കേസിൽ രണ്ടു പേര്‍ അറസ്റ്റിൽ ആയി . പിടിയിലായവരിൽ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശിയായ 19കാരനുമാണ് പിടിയിലായത്. പ്രതി സുധീഷിനെ റിമാൻഡ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

അടൂര്‍ ഡിവൈഎസ്‍പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈൽ ബോര്‍ഡിന് മുമ്പാകെയും സുധീഷിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി.വളരെ ക്രൂരമായി കുട്ടിയെ ഉപദ്രവിച്ചുവെന്നും രണ്ടു പേരാണ് പിടിയിലായിട്ടുള്ളതെന്നും പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം നിൽക്കെയാണ് തട്ടിക്കൊണ്ടുപോയതെന്നും ഡിവൈഎസ്‍പി ജി സന്തോഷ് കുമാര്‍ പറഞ്ഞു.

കൂട്ടുകാരികള്‍ക്കൊപ്പം അഞ്ചാം ക്ലാസുകാരി കടയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. വഴിയിൽ വെച്ച് അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16കാരനാണ് ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. ഈ സമയം പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ 19കാരൻ ആണ് പിടിച്ചുനിര്‍ത്തിയത്. പിടിച്ചുകൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് 16കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഇതേ വീട്ടിൽ വെച്ച് 19കാരനും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

സംഭവം അറിഞ്ഞ ഉടൻ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അടൂരിൽ ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. 16കാരന്‍റെ ബന്ധുവാണ് ഇയാള്‍. എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യൽ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാൽ, വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി.

ആന്‍ലിയയുടെ മരണം യുവ വൈദീകന്‍ കുടുങ്ങുമോ ? കേസ് അട്ടിമറിയ്ക്കാന്‍ നീക്കം നടത്തിയ ഫാ വിപിന്‍ മാളിയേക്കല്‍ സംശയത്തിന്റെ നിഴലില്‍

കൊച്ചി: എംഎസ്എസി വിദ്യാര്‍ത്ഥിനി ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുവ വൈദീകനെ കുറിച്ച് ക്രൈബ്രാഞ്ച് കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുന്നു. ആന്‍ലിയയുടെ വീടുമായി നല്ല അടുപ്പത്തിലായിരുന്ന യുവ വൈദീകന്‍ ഫാദര്‍ വിപിന്‍ മാളിയേക്കലിനെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. തുടക്കത്തിലേ കേസ് അട്ടിമറിയക്കുന്നതിന് വേണ്ടിയുള്ള ചരട് വലികള്‍ നടത്തിയത്. ആന്‍ലിയയുടെ വിവാഹവും കുഞ്ഞിന്റെ മാമോദീസും ഇതേ വൈദീകന്‍ തന്നെയാണ് നടത്തിയത്. അത്രയും അടുപ്പമുണ്ടായിരുന്ന വൈദീകന്‍ ആന്‍ലിയയ്ക്ക് മാനസിക രോഗമുണ്ടെന്ന തരത്തിലാണ് പ്രചരണം നടത്തിയത്.

ഇതിനിടയില്‍ ആന്‍ലിയുയമായി ഈ വൈദീകന്‍ ഉടക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചു അന്വേഷിക്കും.. ഈ വൈദീകനെ വീട്ടില്‍ കയറ്റരുതെന്ന് ഒരു തവണ ആന്‍ലിയ പറഞ്ഞതായി മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ആണുങ്ങള്‍ ഇത്ര വൃത്തികെട്ടവരാണെന്ന് അറിയില്ലായിരുന്നുവെന്ന് മകള്‍ വൈദികനെക്കുറിച്ച് പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. വിവാഹത്തിനു ശേഷവും ആന്‍ലിയയുമായും വീട്ടുകാരുമായും സൗഹൃദം സൂക്ഷിച്ചിരുന്ന വൈദികന്‍ ആന്‍ലിയയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്നാണ് സൂചന. അതിനു ശേഷമാണ് വീട്ടില്‍ കയറ്റരുതെന്ന് ആന്‍ലിയ പറഞ്ഞത്. യുവതിയുടെ മരണത്തിനുശേഷവും വൈദീകന്റെ നടപടികളും ദുരൂഹത ഉയര്‍ത്തുന്നതാണ്. പോലീസിന് നല്‍കിയ മൊഴിയികളില്‍ ഭര്‍തൃവീട്ടുകാരെ ബോധപൂര്‍വ്വം രക്ഷിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. കഴിഞ്ഞ ദിവസവും ക്രൈംബ്രാഞ്ച് ഈ വൈദികനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ അനുനയ നീക്കങ്ങളുമായി ഫാദര്‍ വിപിന്‍ മാളിയേക്കല്‍ ആന്‍ലിയയുടെ വീട്ടുകാരെ സമീപിച്ചതും സംശയത്തോടെയാണ് അന്വേഷണ സംഘം നോക്കിക്കാണുന്നത്. ഈ വൈദീകന്‍ ഇരുന്ന ഇടവകളില്‍ ഉണ്ടായ പ്രശ്‌നങ്ങളും വൈദീകന്റെ സ്വാഭാവ ദൂഷ്യത്തിന് ഉദാഹരണമാണ്.

കഴിഞ്ഞ ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാറില്‍ നദിയില്‍ നിന്നും ആന്‍ലിയ എന്ന ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ പീഡനമാണ് മരണത്തിനു കാരണമെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് തൃശ്ശൂര്‍ അന്നക്കര സ്വദേശി വടക്കൂട്ട് വീട്ടില്‍ വി.എം. ജസ്റ്റിനെതിരെ പൊലീസ് കേസ്സെടുത്തു. എന്നാല്‍ സംഭവ ദിവസം ബെംഗലുരുവിലേക്ക് പരീക്ഷക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിട്ടതെന്ന് വ്യക്തമായി. യാത്രക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതാണ് പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണമെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ യുവതിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഭര്‍ത്താവ് ജസ്റ്റിന്‍ കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങിയത്. ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും കോടതി തള്ളിയിരുന്നു.

വീടുപണിക്കു വന്ന ബംഗാളിയുമായി അവിഹിത ബന്ധം ഭര്‍ത്താവിന്റെ ചെവിയിലെത്തി.ഭര്ത്താവിനെ ശ്വാസം മുട്ടിച്ചെന്ന് കൊലപ്പെടുത്തി

ബംഗാളിയുമായി കിടപ്പറ പങ്കിട്ടു ഭാര്യയുടെ ചതി കണ്ടെത്തിയ ഭര്ത്താവിനെ ഭാര്യയും അമ്മയും കൂടി ക്രൂരമായി കൊന്നു തള്ളി. വീടുപണിക്കു വന്ന ബംഗാളിയുമായി അവിഹിത ബന്ധം ഭര്‍ത്താവിന്റെ ചെവിയിലെത്തിഎത്തും പിടിക്കപ്പെട്ടതും പിന്നീട് ബംഗാളിയായ പരിമളിന്റൊപ്പം ജീവിക്കാന്‍ ഭാര്യയെ സ്ത്രീ ചെയ്തത് ആരെയും ഞെട്ടിക്കുന്ന ക്രൂരതയായിരുന്നു. മൊകേരിയില്‍ കഴിഞ്ഞ ദിവസം ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ഉള്‍പ്പെടെ മൂന്നുപേരെ കുറ്റിയാടി സിഐ ടി.സജീവന്‍ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട വട്ടക്കണ്ടി മീത്തല്‍ ശ്രീധരനാണ് (42) കൊല്ലപ്പെട്ടത്. ഭാര്യ ഗിരിജ (35), ഭാര്യാമാതാവ് ദേവി (60) ബംഗാള്‍ നദിയ ജില്ലയിലെ പരിമള്‍ ഹര്‍ദാന്‍(45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്. ഇക്കഴിഞ്ഞ ജുലായ് എട്ടിനാണ് ശ്രീധരന്‍ വീട്ടില്‍ മരണപ്പെട്ടത്. ഹൃദയസ്തംഭനമൂലമാണ് മരിച്ചതെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ മരണത്തില്‍ ദുരൂഹത ബലപ്പെട്ടതോടെയാണ് പോലീസ് ഗിരിജ, ദേവി എന്നിവരെ ചോദ്യം ചെയ്തത്.ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം വിട്ട ബംഗാള്‍ സ്വദേശിയേയും നാടകീയമായി പിടികൂടുകയായിരുന്നു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ശ്രീധരന് നല്‍കി ശ്വാസം മുട്ടിച്ചെന്ന് കൊലപ്പെടുത്തിയെന്നാണ് ഇവരില്‍ നിന്ന് ലഭിച്ച വിവരം.

സംഭവം നടന്നതിന് പിന്നാലെ ബംഗാളി സ്ഥലം വിട്ടിരുന്നു. ഗിരിജയില്‍ നിന്നും മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങി ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കേരളം വിട്ടിട്ടില്ലെന്ന് ബോധ്യമായ പോലീസ് വലയിലാക്കാന്‍ കെണിയൊരുക്കുകയാണിരുന്നു. ഗിരിജയെ കൊണ്ട് വിളിപ്പിച്ച് സ്ഥലം വിടാമെന്ന് പറഞ്ഞ് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വരുത്തുകയായിരുന്നു. ഇയാളെ പിന്തുടര്‍ന്ന് പോലീസുമുണ്ടായിരുന്നു. റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങി ഗിരിജയുടെ സമീപത്തെത്തുമ്പോള്‍ സിഐ ടി.സജീവനും സംഘവും പിടികൂടുകയായിരുന്നു.

അഞ്ച് മാസം മുമ്പാണ് ബംഗാള്‍ സ്വദേശിയായ പരിമള്‍ ഹര്‍ദാന്‍ വീടു പണിക്കായി കോണ്‍ട്രാക്ടറുടെ കൂടെ ശ്രീധരന്റെ വീട്ടില്‍ എത്തുന്നത്. പിന്നീട് കോണ്‍ട്രാക്ടറെ ഒഴിവാക്കി ഇയാള്‍ വീടുപണി നേരിട്ടേറ്റെടുക്കുകയുമായിരുന്നു. കൂടാതെ ശ്രീധരന്റെ വീട്ടില്‍ താമസവുമായി. ഇതിനിടയില്‍ ശ്രീധരന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ശ്രീധരനെ ഒഴിവാക്കി പരിമളിനെ സ്വീകരിക്കുക കൂടി ലക്ഷ്യമുണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് വീട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്താതെയാണ് മൃതദേഹം സംസ്കരിച്ചത്. സംസ്കരക്കുന്നതിന് മുന്പ് മൃതദേഹം കുളിപ്പിക്കുന്നതിനിടയില്‍ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പാടുകള്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നു.

അറസ്റ്റിലായവരെ ഇന്ന് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌റ്റ്രേട്ട് കോടതിയില്‍ ഹാജരാക്കും. പിന്നീട് കസ്റ്റഡിയില്‍ വാങ്ങും. കൃത്യം നടന്ന വീട്ടില്‍ ഉള്‍പ്പെടെ കൊണ്ടു പോയി തെളിവെടുക്കേണ്ടതുണ്ട്. ശ്രീധരന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. തഹസില്‍ദാര്‍ കെ.കെ. രവീന്ദ്രന്‍,ഡിവൈഎസ്പി രാജു,സി.ഐ ടി.സജീവന്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ ഡോ.വിജയകുമാര്‍,ഫോറന്‍സിക് വിദഗ്ദ ഡോ.സുധിലേഖഎന്നിവര്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. കൊലപാതകമെന്നു തന്നെയാണ് പ്രാഥമിക നിഗമനം.കഴുത്തില്‍ എന്തോ സാധനം ഉപയോഗിച്ച് മുറുക്കിയതിന്‍റെ ഫലമായുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് നിഗമനം.

ദിലീപ് ജൂണിൽ വിയോജിച്ച കാവ്യയുടെ ഗര്‍ഭക്കഥയില്‍ സത്യം ?

കൊച്ചി: കൊച്ചിയിൽ യുവനടി അക്രമിക്കപ്പെട്ട കേസിൽ ദിനംപ്രതി ട്വിസ്റ്റുകളാണ്. ഇന്ന് ഗായിക റിമി ടോമിയുടെ ചോദ്യം ചെയ്യലും പിന്നെ ‘ കാവ്യ ഗർഭം’ കഥകളും  വാർത്തകളിൽ നിറഞ്ഞു. ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയാണ് നടി കാവ്യാ മാധവന്‍ നാലു മാസം ഗർഭിണി’ ആണെന്ന്   നടി നാലുമാസം ഗര്‍ഭിണിയാണെന്നാണ് ഇവരുടെ കുടുംബവൃത്തങ്ങളില്‍ നിന്നുതന്നെ ലഭിക്കുന്ന വിവരം എന്നാണ് പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത കൊടുത്തത്. ജയിലിലായ ദിലീപിനെ കാണാന്‍ കാവ്യ എത്താത്തതും ഇതിനെ തുടര്‍ന്നാണെന്നും വാര്‍ത്തയില്‍ പറയുന്നു.എന്നാൽ പോലീസിൽ നിന്നും രക്ഷപെടാനുള്ള തന്ത്രവും ഇതിന് പിന്നിൽ ഉണ്ടെന്നും പറയപ്പെടുന്നു.

കഴിഞ്ഞ ദിവസം കാവ്യയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴിയുടെ വിശദാശംങ്ങള്‍ പഠിച്ചുവരുന്ന പൊലീസ് വീണ്ടും കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതിനിടയിലാണ് ഇത്തരമൊരു വിവരവും പുറത്തുവരുന്നത്. ഈ വിവരം പൊലീസിന് അറിയാമെന്നതുകൊണ്ട് വളരെ കരുതലയോടെയാണ് ചോദ്യം ചെയ്യലടക്കം നടത്തുന്നത്.

എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലിനും മറ്റും കാവ്യ ഹാജരാകാന്‍ വൈകിയത് ഗര്‍ഭസംബന്ധമായ പ്രശ്നങ്ങള്‍ കാരണമാണെന്നും അതേ തുടര്‍ന്നാണ് പൊലീസ് ചോദ്യം ചെയ്യല്‍ ദിലീപിന്റെ തറവാട്ടിലേക്ക് മാറ്റിയതും. അതേസമയം, ഇത് വെറുമൊരു പ്രചാരണം മാത്രമാണെന്നും ചിലര്‍ പറയുന്നത്. എന്നാൽ ….

ജൂണ്‍ 24ന് ദിലീപ് ദിലീപ് പറഞ്ഞത്….

നടിയെ ആക്രമിച്ച വിഷയത്തില്‍ പ്രതികരണവുമായി ദിലീപ്. തനിക്ക് ആരോടും ശത്രുതയില്ല. എന്തിനാണ് തന്നെ ഇങ്ങനെ ടാര്‍ഗറ്റ് ടെയ്യുന്നത്. ഞാന്‍ ആരേയും ഒതുക്കാന്‍ ശ്രമിച്ചിട്ടില്ല. പീഡിപ്പിക്കപ്പെട്ടത് തന്റെ സഹപ്രവര്‍ത്തകയാണ്. സ്ത്രീകളെ വളരെ അധികം റെസ്പെക്ട് ചെയ്യുന്നയാളാണ് ഞാന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇത്തരത്തിലൊരു പ്രതികരണം നടത്തുന്നത്.

തന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അപവാദ പ്രചരണമാണ് നടക്കുന്നതെന്നും താരം പറഞ്ഞു. എന്റെ ഭാര്യ ഗര്‍ഭിണിയെന്നത് ഞാന്‍ അറിഞ്ഞതു പോലും സോഷ്യല്‍ മീഡിയയില്‍ നിന്നാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. പ്രേക്ഷകരാണ് തന്റെ ശക്തി. അവര്‍ എന്നെ മനസിലാക്കുമെന്നാണ് ഞാന്‍ കരുതുന്നതെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ജൂണിൽ ഭർത്താവായ ദിലീപ് ‘ തള്ളിക്കളഞ്ഞ ‘ കാവ്യയുടെ ഗർഭ കഥ’യിലെ ട്വിസ്റ്റ് ആണ് ഇനി കാത്തിരിക്കേണ്ടത്.