വീടുപണിക്കു വന്ന ബംഗാളിയുമായി അവിഹിത ബന്ധം ഭര്‍ത്താവിന്റെ ചെവിയിലെത്തി.ഭര്ത്താവിനെ ശ്വാസം മുട്ടിച്ചെന്ന് കൊലപ്പെടുത്തി

ബംഗാളിയുമായി കിടപ്പറ പങ്കിട്ടു ഭാര്യയുടെ ചതി കണ്ടെത്തിയ ഭര്ത്താവിനെ ഭാര്യയും അമ്മയും കൂടി ക്രൂരമായി കൊന്നു തള്ളി. വീടുപണിക്കു വന്ന ബംഗാളിയുമായി അവിഹിത ബന്ധം ഭര്‍ത്താവിന്റെ ചെവിയിലെത്തിഎത്തും പിടിക്കപ്പെട്ടതും പിന്നീട് ബംഗാളിയായ പരിമളിന്റൊപ്പം ജീവിക്കാന്‍ ഭാര്യയെ സ്ത്രീ ചെയ്തത് ആരെയും ഞെട്ടിക്കുന്ന ക്രൂരതയായിരുന്നു. മൊകേരിയില്‍ കഴിഞ്ഞ ദിവസം ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ഉള്‍പ്പെടെ മൂന്നുപേരെ കുറ്റിയാടി സിഐ ടി.സജീവന്‍ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട വട്ടക്കണ്ടി മീത്തല്‍ ശ്രീധരനാണ് (42) കൊല്ലപ്പെട്ടത്. ഭാര്യ ഗിരിജ (35), ഭാര്യാമാതാവ് ദേവി (60) ബംഗാള്‍ നദിയ ജില്ലയിലെ പരിമള്‍ ഹര്‍ദാന്‍(45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്. ഇക്കഴിഞ്ഞ ജുലായ് എട്ടിനാണ് ശ്രീധരന്‍ വീട്ടില്‍ മരണപ്പെട്ടത്. ഹൃദയസ്തംഭനമൂലമാണ് മരിച്ചതെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ മരണത്തില്‍ ദുരൂഹത ബലപ്പെട്ടതോടെയാണ് പോലീസ് ഗിരിജ, ദേവി എന്നിവരെ ചോദ്യം ചെയ്തത്.ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം വിട്ട ബംഗാള്‍ സ്വദേശിയേയും നാടകീയമായി പിടികൂടുകയായിരുന്നു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ശ്രീധരന് നല്‍കി ശ്വാസം മുട്ടിച്ചെന്ന് കൊലപ്പെടുത്തിയെന്നാണ് ഇവരില്‍ നിന്ന് ലഭിച്ച വിവരം.

സംഭവം നടന്നതിന് പിന്നാലെ ബംഗാളി സ്ഥലം വിട്ടിരുന്നു. ഗിരിജയില്‍ നിന്നും മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങി ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കേരളം വിട്ടിട്ടില്ലെന്ന് ബോധ്യമായ പോലീസ് വലയിലാക്കാന്‍ കെണിയൊരുക്കുകയാണിരുന്നു. ഗിരിജയെ കൊണ്ട് വിളിപ്പിച്ച് സ്ഥലം വിടാമെന്ന് പറഞ്ഞ് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വരുത്തുകയായിരുന്നു. ഇയാളെ പിന്തുടര്‍ന്ന് പോലീസുമുണ്ടായിരുന്നു. റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങി ഗിരിജയുടെ സമീപത്തെത്തുമ്പോള്‍ സിഐ ടി.സജീവനും സംഘവും പിടികൂടുകയായിരുന്നു.

അഞ്ച് മാസം മുമ്പാണ് ബംഗാള്‍ സ്വദേശിയായ പരിമള്‍ ഹര്‍ദാന്‍ വീടു പണിക്കായി കോണ്‍ട്രാക്ടറുടെ കൂടെ ശ്രീധരന്റെ വീട്ടില്‍ എത്തുന്നത്. പിന്നീട് കോണ്‍ട്രാക്ടറെ ഒഴിവാക്കി ഇയാള്‍ വീടുപണി നേരിട്ടേറ്റെടുക്കുകയുമായിരുന്നു. കൂടാതെ ശ്രീധരന്റെ വീട്ടില്‍ താമസവുമായി. ഇതിനിടയില്‍ ശ്രീധരന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ശ്രീധരനെ ഒഴിവാക്കി പരിമളിനെ സ്വീകരിക്കുക കൂടി ലക്ഷ്യമുണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് വീട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്താതെയാണ് മൃതദേഹം സംസ്കരിച്ചത്. സംസ്കരക്കുന്നതിന് മുന്പ് മൃതദേഹം കുളിപ്പിക്കുന്നതിനിടയില്‍ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പാടുകള്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നു.

അറസ്റ്റിലായവരെ ഇന്ന് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌റ്റ്രേട്ട് കോടതിയില്‍ ഹാജരാക്കും. പിന്നീട് കസ്റ്റഡിയില്‍ വാങ്ങും. കൃത്യം നടന്ന വീട്ടില്‍ ഉള്‍പ്പെടെ കൊണ്ടു പോയി തെളിവെടുക്കേണ്ടതുണ്ട്. ശ്രീധരന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. തഹസില്‍ദാര്‍ കെ.കെ. രവീന്ദ്രന്‍,ഡിവൈഎസ്പി രാജു,സി.ഐ ടി.സജീവന്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ ഡോ.വിജയകുമാര്‍,ഫോറന്‍സിക് വിദഗ്ദ ഡോ.സുധിലേഖഎന്നിവര്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. കൊലപാതകമെന്നു തന്നെയാണ് പ്രാഥമിക നിഗമനം.കഴുത്തില്‍ എന്തോ സാധനം ഉപയോഗിച്ച് മുറുക്കിയതിന്‍റെ ഫലമായുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് നിഗമനം.

ആക്രമിക്കപ്പെട്ട നടിയോട് പകയുണ്ടായിരുന്ന മറ്റൊരു പ്രമുഖ നടന്‍ പോലീസ് വലയിൽ !

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ കൂടാതെ പങ്കുണ്ടെന്നു പറയുന്ന പ്രമുഖ നടന്‍ പോലീസ് വലയിലായി എന്ന് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ചില നിര്‍ണ്ണായക തെളിവുകളാണ് ഇതിന് സഹായകമായത് എന്നു പറയുന്നു. ഇദ്ദേഹം ദിലീപിനെ പോലെ തന്നെ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായിരുന്നത്രെ. ഈ പ്രമുഖനെ അടുത്ത ദിവസം തന്നെ പോലീസ് ചോദ്യം ചെയ്യും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ മൂന്നു മാസമായി ഈ വ്യക്തി പോലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെ അറസ്റ്റിനു ശേഷമുള്ള ഈ പ്രമുഖന്റെ നീക്കങ്ങളാണ് പോലീസില്‍ സംശയം ജനിപ്പിച്ചത് എന്ന് പറയുന്നു.

കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോള്‍ ഈ വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു എന്നു സൂചനയുണ്ട്. ആക്രമണം തുടങ്ങിയപ്പോള്‍ മുതല്‍ ഇയാള്‍ നടിക്കൊപ്പം ഉണ്ടെന്നു വിശ്വസിപ്പിക്കുകയും എന്നാല്‍ ദിലീപിനെ സംശയിക്കുന്ന തരത്തില്‍ ഒരു വാക്കു പോലും പറയാതിരിക്കുകയും ചെയ്തു എന്നും പറയുന്നു. ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഈ പ്രമുഖന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ഈ നടനും പകയുണ്ടായിരുന്നതായും പറയുന്നു. ഈ വ്യക്തിക്ക് പള്‍സര്‍ സുനിയുമായും നല്ല അടുപ്പമുണ്ട് എന്നാണ് സൂചന. എന്തായും കേസില്‍ അടുത്ത പ്രമുഖന്‍ കൂടി ഉടന്‍ വലയിലാകുമെന്നാണ് സൂചന.

അമ്മയുടെ മുന്നിൽ വെച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കുട്ടികളെ കാ​മു​ക​ൻ ഒ​ന്നി​ല​ധി​കം ത​വ​ണ പീ​ഡി​പ്പിച്ചു.. മരണം വരെ കോടതി ശിക്ഷിച്ചു!​

തൃശൂർ: അമ്മയുടെ കണ്ണില്ലാത്ത ക്രൂരതക്ക് അമ്മക്കും കാമുകനുംമരണം വരെ ജയിൽ ശിഷ.പ്രായപൂർത്തിയാകാത്തകാത്ത പെൺമക്കളെ കാമുകന് കാഴ്ചവെച്ച മാതാവിനും കാമുകനും ജീവിതാവസാനം വരെ തടവും 10,000 രൂപ വീതം പിഴയും വിധിച്ചു.. തൃശൂർ പോക്സോ സ്പെഷൽ കോടതിയുടേതാണ് വിധി. 17, 12 വയസ്സുള്ള കുട്ടികളുടെ അമ്മക്കും കാമുകൻ എറണാകുളം കോതമംഗലം ഇരുമലപ്പടി ആട്ടയം വീട്ടിൽ അലിയാർക്കുമാണ്(52-) ശിക്ഷ വിധിച്ചത്. മാതാവിന് ശിക്ഷ ലഭിക്കുന്നത് പോക്സോ കേസുകളുടെ ചരിത്രത്തിൽ ആദ്യമാണ്. വിക്ടിം കോമ്പൻസേഷൻ സ്കീമിൽനിന്ന് മൂന്ന് ലക്ഷം രൂപ കുട്ടികൾക്ക് നൽകാനും സ്പെഷൽ സെഷൻസ് കോടതി ജഡ്ജി മുഹമ്മദ് വസീം വിധിച്ചു.

2015 ആഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം.മാനസികമായി പൂർണവളർച്ചയെത്താത്ത 17 വയസ്സുള്ള മൂത്ത മകൾ തൃശൂർ ജില്ലയിലെ സ്കൂളിലാണ് പഠിച്ചിരുന്നത്. ഓണാവധിക്ക് മകളെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മറ്റ് രണ്ട് മക്കൾക്കൊപ്പം മാതാവ് വന്നു. രണ്ടാമത്തെ മകൾക്കൊപ്പം അഞ്ച് വയസ്സുള്ള മകനെയും കൂട്ടിയാണ് വന്നത്. മക്കളുമൊത്ത് നാട്ടിലേക്ക് പോകുന്നതിന് പകരം നഗരത്തിലെ ലോഡ്ജിൽ തങ്ങി. മാതാവ് കാമുകനുമായി പറഞ്ഞുറപ്പിച്ചതനുസരിച്ചാണ് രാത്രി ലോഡ്ജിൽ തങ്ങിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. മാതാവിെൻറ അറിവോടെ, അവർ നോക്കിനിൽേക്ക പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെയും കാമുകൻ ഒന്നിലധികം തവണ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണ് കേസ്. പിന്നീട് പ്രതി മുങ്ങി. സംഭവത്തിനുശേഷം കുട്ടികളുടെ മാനസികനില തകരാറിലായി. കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മൂത്ത കുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കിയപ്പോഴാണ് സ്കൂൾ അധികൃതർ വിവരങ്ങൾ അറിഞ്ഞത്. തൃശൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സ്കൂൾ അധികൃതർ സംഭവം അറിയിച്ചു. കമ്മിറ്റി ഈസ്റ്റ് പൊലീസിന് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് മാതാവും കാമുകനും അറസ്റ്റിലായി.

പ്രതിക്ക് എല്ലാ സഹായങ്ങളും ചെയ്തതിലൂെട മാതാവ് തുല്യശിക്ഷക്ക് അർഹയാണെന്ന് കോടതി നിരീക്ഷിച്ചു. അത്ര നിഷ്ഠൂര പ്രവൃത്തി ചെയ്ത പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്നും ശിക്ഷ സമൂഹത്തിന് പാഠമാകണമെന്നും വിധിയിൽ വ്യക്തമാക്കി.