ടേക്ക് ഓഫ് ചെയ്യാനൊരുങ്ങവേ അഗ്നിഗോളം കണക്കെ കത്തിയെരിയുന്ന വിമാനം

ചിക്കാഗോ : അഗ്നിഗോളം കണക്കെ കത്തിയെരിഞ്ഞു കൊണ്ടിരിക്കെ വിമാനം പറന്നുയരാന്‍ ശ്രമിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു.ചിക്കാഗോയിലെ ഒഹെര്‍ വിമാനത്താവളത്തില്‍ നിന്നുളളതാണ് ഈ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍.എയര്‍പ്പോട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ അലക്ഷ്യമായി,അമിത വേഗതയില്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം റണ്‍വേയിലേക്ക് പാഞ്ഞടുക്കുകയും ടേക്ക് ഓഫ് ചെയ്യാന്‍ ഒരുങ്ങവെ വിമാനം ഒരു വശത്തേക്ക് ചെരിയുകയും ചെയ്യുന്നു.തല്‍ഫലമായി വിമാനത്തിന്റെ വലതു ചിറക് തറയില്‍ ഉരസുന്നു,ഉരസലിനിടെ ചെറിയ തോതില്‍ ഇന്ധനം പുറത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങിയതോടെ വിമാനത്തില്‍ നിന്ന് പുക ഉയരുകയും തീ പിടിക്കുകയും ചെയ്യുന്നു.ആ ആ സമയം വിമാനത്തില്‍ 161 യാത്രക്കാര്‍ ഉണ്ടായിരുന്നു.ഉടന്‍ തന്നെ അഗ്നിശമന വിഭാഗം തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.വലിയ തോതില്‍ തീ ആളിപടരുന്നതിനിടെ യാത്രക്കാരെ വാഹനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ സാധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത് കഴിഞ്ഞ ആഴ്ച്ച അമേരിക്കയിലെ ഒരു സ്വകാര്യ ചാനല്‍ സംപ്രേക്ഷണം ചെയ്തതോട് കൂടിയാണ്.

അച്ഛന്റെ കാര്‍ മോഷ്ടിക്കാന്‍ മകള്‍ ഫെയ്‌സ്ബുക്ക് സുഹൃത്തിന് ക്വട്ടേഷന്‍ കൊടുത്തു;ഒടുവില്‍ പിടിയില്‍

ചെന്നൈ : പിതാവിന്റെ കാര്‍ കവരാന്‍ ഫെയ്‌സ്ബുക്ക് സുഹൃത്തിന് ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റില്‍. ചെന്നൈ കോടമ്പാക്കം സ്വദേശി ഷണ്‍മുഖരാജന്‍ എന്നയാളുടെ മകളാണ് അറസ്റ്റിലായത്. കാര്‍ മോഷ്ടിച്ച ചന്ദ്രുവെന്നയാള്‍ നേരത്തേ പിടിയിലായിരുന്നു. യുവതിയുടെ സുഹൃത്താണ് ചന്ദ്രു.ഷണ്‍മുഖരാജന്റെ മഹീന്ദ്ര സൈലോ കാര്‍ മോഷ്ടിക്കാന്‍ മകള്‍,ചന്ദ്രുവിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. കള്ളത്താക്കോലുണ്ടാക്കി ചന്ദ്രു വാഹനം മോഷ്ടിച്ചു. എന്നാല്‍ ഇതിനിടെ വാഹനം നഷ്ടപ്പെട്ടെന്ന് കാണിച്ച് ഷണ്‍മുഖരാജന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതോടെ മോഷ്ടിച്ച വാഹനം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ചന്ദ്രു പിടിയിലായി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഉടമയുടെ മകള്‍ തന്നെയാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് മനസ്സിലായത്.കാര്‍ മോഷ്ടിക്കപ്പെടും മുന്‍പ് ചന്ദ്രുവും യുവതിയും തമ്മില്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. താന്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് യുവതി പിതാവിന്റെ മഹീന്ദ്രാ സൈലോ കാര്‍ മോഷ്ടിച്ച് വില്‍ക്കാന്‍ പദ്ധതിയിട്ടത്.

പതിനാറുകാരിയെ വെടിവെച്ച് കൊന്നശേഷം അച്ഛന്‍ സ്വയം നിറയൊഴിച്ചു

ഉറി : ഉത്തര്‍പ്രദേശിലെ ഉറിയില്‍ പിതാവ് 16 കാരിയായ മകളെ വെടിവെച്ച് കൊലപ്പെടുത്തി. ശേഷം നിറയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്‌വാലി സ്വദേശി ദയാശങ്കര്‍ ആണ് മകള്‍ ദീപാലിയെ ക്രൂരമായി കൊലപ്പെടുത്തിയത്.മകളെ വാടകവീടിന്റെ ടെറസില്‍ എത്തിച്ചശേഷം നിറയൊഴിക്കുകയായിരുന്നു. ദയാശങ്കറിന്റെ ആത്മഹത്യാശ്രമത്തിനിടെ ഇളയ സഹോദരിക്കും വെടിയേറ്റു. കുട്ടിയെയും സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വെടിയൊച്ച കേട്ട് സമീപവാസികള്‍ ഓടിയെത്തി മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദീപാലിയുടെ മരണം സംഭവിച്ചിരുന്നു.

ഇളയ സഹോദരി അപകട നില തരണം ചെയ്തിട്ടുണ്ട്. ദയാശങ്കര്‍ ഗുരുതരാവസ്ഥയിലാണ്. ഇയാള്‍ ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. മകളെക്കുറിച്ചുള്ള അപവാദങ്ങളാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്ന് ദയാശങ്കര്‍ മൊഴി നല്‍കി. ദീപാലി ട്യൂഷനെടുത്ത് വരുമാനം നേടുന്നുണ്ടായിരുന്നു.എന്നാല്‍ ട്യൂഷന്റെ മറവില്‍ ദീപാലി കാമുകനൊപ്പം സമയം ചെലവഴിക്കുന്നതായി ഗ്രാമവാസികള്‍ പ്രചരിപ്പിച്ചു. കൂടാതെ മകളുടെ വരുമാനം ഉപയോഗിച്ച് ജീവിതം നയിക്കുന്ന ദയാശങ്കറിനെ പരിഹസിക്കുകയും ചെയ്തിരുന്നു.മകള്‍ക്കെതിരെ ഇത്തരം അപവാദ പ്രചരണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ അവളെ ഉപദേശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ടെറസിലേക്ക് വിളിച്ചു കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ ദീപാലി ചെവിക്കൊണ്ടില്ലെന്നും ആ നിമിഷത്തെ ദേഷ്യത്തില്‍ നിറയൊഴിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.മകളെ വെടിവെച്ച ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. മകളെ കൊലപ്പെടുത്തിയത് ദയാശങ്കറാണെന്ന് കാണിച്ച് ഭാര്യ രശ്മി പൊലീസില്‍ പരാതി നല്‍കി.

അന്നനടയിൽ പണക്കാരെ കറക്കിയെടുക്കുന്ന മാദക റാണി ബിനി!.. സുലിലിനെ കൊന്നതിനും കാരണം

ആറ്റിങ്ങൽ:  അന്നനടയിൽ പണക്കാരെ കറക്കിയെടുക്കുന്ന മാദക റാണിബിനി സുലിലിനെ കൊന്നതിനും കാരണം പണം തട്ടിയത് ചോദിച്ചതിനാൽ
ആരുടെയും മനം മയക്കുന്ന സൗന്ദര്യമുള്ള ഈ 37കാരി അന്നനടയും ഇറുകിയ വസ്ത്രധാരണവുമായാണ് യുവാക്കുളടെ മനം കവർന്നത്. സൗന്ദര്യം ഉപയോഗിച്ച് നേടിയെടുക്കാവുന്നതെല്ലാം അവർ നേടിയെടുത്തു. പണക്കാരായ സുന്ദരന്മാരെ തേടിയായിരുന്നു ബിനിയുടെ യാത്ര. ആ യാത്രയിൽ അവർ കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരനായിരുന്നു സുലിൽ എന്ന 30കാരൻ. മൂന്നുവർഷം മുമ്പ് ബിനി സ്വന്തം നാടായ തിരുവനന്തപുരം വെഞ്ഞാറുമൂടിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. അവിടെ വച്ചാണ് സുലിലിനെ കാണുന്നത്. കൈയിൽ കാശുണ്ടെന്ന് മനസിലായി. ഇതോടെ ചങ്ങാത്തം തുടങ്ങി. ഒറ്റ നോട്ടത്തിൽ തന്നെ വശീകരിക്കുന്ന കണ്ണുകളിൽ സുലിൽ വീണു. കുറച്ചുനാൾ കഴിഞ്ഞ് ബിനിക്കൊപ്പം സുലിൽ വയനാട്ടിൽ എത്തി.
കുട്ടിക്കാലത്തേ കുളത്തിലും വെള്ളക്കെട്ടിലും ഇറങ്ങാൻ ഭയമുണ്ടായിരുന്ന സുലിൽ ഒരിക്കലും നദിയിലിറങ്ങി അപകടം വരുത്തിവയ്ക്കില്ലെന്ന് സഹോദരന് ഉറപ്പായിരുന്നു. ഇതാണ് ബിനി മധുവെന്ന സുന്ദരിയെ അഴിക്കുള്ളിലാക്കിയത്. പത്തുമാസം മുമ്പ് വയനാട്ടിലെ കബനിപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുലിലിന്റെ മരണം കൊലപാതകമാണെന്ന് തെളിയിക്കാൻ പൊലീസിന് സഹായകമായത് ഈ സംശയമാണ്. അല്ലെങ്കിൽ ഇത് വെറുമൊരു കൊലപാതകമായി മാറിയേനേ.എസ്.എൽഎം ബസുടമ പരേതനായ സുരേന്ദ്രന്റെയും ലീലയുടെയും മകനായ സുലിലിനെ 2016 സെപ്റ്റംബർ 26 നാണ് കബനിപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്ന മൃതദേഹം വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന കണ്ടപാടേ പ്രദീപിന്റെ മനസിൽ സംശയങ്ങൾ ഉയർന്നു. അവനവഞ്ചേരിയിലെ ക്ഷേത്രക്കുളത്തിൽ കൂട്ടുകാർക്കോ തനിക്കൊപ്പമോ ഒരിക്കൽപ്പോലും കുളിക്കാനോ കാൽനനയ്ക്കാനോ പോലും മുതിർന്നിട്ടില്ലാത്ത സുലിൽ നദിയിൽ കുളിക്കാനിറങ്ങി മുങ്ങിമരിക്കുകയെന്നത് അസ്വാഭാവികമാണെന്ന് ഉറപ്പിച്ചു. കൊല്ലപ്പെട്ട സുലിലിന്റെ ചെരിപ്പുകൾ നദിക്കരയിൽ കാണാതിരുന്നതും നിർണ്ണായകമായി. സംശയകരമായ സാഹചര്യത്തിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി അന്ന് അവ കണ്ടെടുത്തതോടെ സുലിലിന്റെ മരണത്തിലെ അസ്വാഭാവികത ചർച്ചയായി.

നാട്ടിൽ കുടുംബ വീടിന് സമീപം നല്ലൊരു വീട് വച്ച് പാലുകാച്ച് കഴിഞ്ഞ് പോയശേഷമാണ് അവിവാഹിതനായ സുലിലിന്റെ മരണം സംഭവിക്കുന്നത്. അച്ഛനും അമ്മയും മരിച്ചശേഷം വകയിൽ ഒരു ബന്ധുവിന്റെ സഹായത്തോടെ കുടുംബ വീട്ടിൽ ജ്യേഷ്ഠൻ പ്രദീപിനൊപ്പമാണ് സുലിൽ കഴിഞ്ഞിരുന്നത്. ഇടയ്ക്കിടെ ജ്യേഷ്ഠനെ വിളിച്ച് കാര്യങ്ങൾ തിരക്കുമായിരുന്നു. ബന്ധുക്കളായ ചിലരുടെ നിർബന്ധത്തിന് വഴങ്ങി ജ്യേഷ്ഠനും അനുജനും പരസ്പരം നോമിനികളായി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്ന ഡെപ്പോസിറ്റിൽ നിന്നും പ്രദീപ് അറിയാതെ സുലിൽ പലപ്പോഴായി ലക്ഷങ്ങൾ പിൻവലിച്ചിരുന്നു. ഇതും സംശയങ്ങൾക്ക് ഇട നൽകി.

മാനന്തവാടിയിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തിപ്പെന്ന് പറഞ്ഞിരുന്നതിനാൽ ബിസിനസ് ആവശ്യത്തിനാണ് പണം ഇടപാടുകളെന്നാണ് ആദ്യം ധരിച്ചിരുന്നത്. എന്നാൽ സുലിലിന്റെ മരണത്തിനുശേഷം ബിനിയുമായുള്ള അടുപ്പവും പുതിയ വീട് വയ്ക്കാൻ സുലിലുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും പ്രദീപിന്റെ ശ്രദ്ധയിൽപ്പെട്ടു. ലക്ഷക്കണക്കിന് രൂപ സുലിൽ പിൻവലിച്ചിരുന്നത് ശ്രദ്ധയിൽപ്പെട്ട് അതേക്കുറിച്ച് ബന്ധുക്കൾ അന്വേഷിച്ചതോടെയാണ് സുലിൽ നാട്ടിൽ വരാതെ കൂടുതൽ സമയവും മാനന്തവാടിയിൽ തങ്ങിയത്.സുലിലിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപ് സമർപ്പിച്ച പരാതിയിൽ മാനന്തവാടി പൊലീസ് മാസങ്ങളായി മന്ദഗതിയിൽ അന്വേഷണം നടത്തി. എന്നാൽ പുതിയ ഉദ്യോഗസ്ഥരെത്തിയതോടെ എല്ലാം മാറി മറിഞ്ഞു.

മാനന്തവാടി എരുമത്തെരുവിൽ യുവതിക്കൊപ്പമായിരുന്നു താമസം. ബിനിയുടെ എട്ട് വയസ് പ്രായമുള്ള പെൺകുട്ടി കൂടെയുണ്ടായിരുന്നു. ഭർത്താവ് ഗൾഫിലും. ബിനിക്കൊപ്പം യുവാവിനെ കണ്ട് അന്വേഷിച്ചവരോടൊക്കെ പറഞ്ഞത് തന്റെ സഹോദരനാണെന്നാണ്. ആരും സംശയിച്ചില്ല. മാനന്തവാടിയിൽ നിന്ന് എട്ട് കിലോ മീറ്റർ അകലെ കൊയിലേരിയിൽ പതിനെട്ട് സെന്റ് സ്ഥലം വിലക്ക് വാങ്ങി അവിടെ ഒരു വീട് വെക്കണം. സുലിലിന്റെ കാശ് രമാവധി ഇതിനായി അവർ ഉപയോഗിച്ചു. അങ്ങനെ വള്ളിയൂർക്കാവ് പനമരം റോഡരികിൽ ഊർപ്പള്ളിയിൽ അതിമനോഹരമായ ഒരു വീടിന്റെ പണി ആരംഭിച്ചു. സ്ഥലം വാങ്ങിയത് ബിനിയുടെയും ഭർത്താവിന്റെയും പേരിൽ. വീടുപണിക്ക് സുലിലിന്റെ പണവും.

നാൽപ്പത് ലക്ഷത്തിലേറെ രൂപയുടെ ഇടപാടാണ് സുലിലുമായി നടത്തിയത്. ഗൃഹപ്രവേശവും സുലിലിന്റെ സാന്നിധ്യത്തിൽ ഗംഭീരമായി നടത്തി. വിഐപികൾ പലരും എത്തി. ഇതോടെ സുലിലിന് സംശയം തുടങ്ങി. തന്റെ സമ്പാദ്യം ബിനിയുടെ പേരിലേക്ക് ശരിക്കും മറിഞ്ഞെന്ന തോന്നലും ഉണ്ടായി. ബിനിക്ക് സുഹൃത്തുക്കൾക്ക് പഞ്ഞമില്ലെന്നും ബോധ്യമായി. ഇതിനിടെ ഗൾഫിൽ നിന്ന് ബിനിയുടെ ഭർത്താവ് മടങ്ങിയെത്തി. ബിനിയുടെ യുവാവിനൊപ്പമുള്ള താമസം ഭർത്താവിന് ഇഷ്ടമായില്ല. ബിനിയുമായി കലഹിച്ച് ഭർത്താവ് ലോഡ്ജിൽ താമസം തുടങ്ങി. ബിനിയാകട്ടെ സുലിലിനോടൊപ്പവും. 40 ലക്ഷത്തോളം രൂപ സുലിൽ തിരികെ ചോദിക്കുന്നത് ബിനിക്ക് പിടിച്ചില്ല. അങ്ങനെ ക്വട്ടേഷൻ കൊടുത്തു. കൊലയും.

ഗുരുവായൂരിൽ താലികെട്ടിന് ശേഷം പെണ്‍കുട്ടി കാമുകനൊപ്പം ഇറങ്ങിപ്പോയിട്ടില്ല;വിവാഹം ചെയ്യാൻ കഴിയില്ലെന്ന് അറിയാമായിരുന്നുവെന്നാണ് കാമുകൻ

ഗുരുവായൂര്‍: ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ വധു വരനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയിട്ടില്ല. കാമുകനോടൊപ്പം പോയെന്ന വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ പെൺകുട്ടിക്കെതിരെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയിരുന്നു. കാമുകനോടൊപ്പം പോകുകയാണെന്ന് പറഞ്ഞ് താലിമാല ഊരി നൽകിയെങ്കിലും പെൺകുട്ടി ഇപ്പോഴും മുല്ലശ്ശേരിയിലെ സ്വന്തം വീട്ടിൽ തന്നെയുണ്ടെന്ന് കുടുംബാംഗങ്ങൾ പറയുന്നു.ഗുരുവായൂരിലെ വിവാദ വിവാഹത്തിന് വിശദീകരണവുമായി സ്ഥലം എംഎ‍ല്‍എ കെ.വി. അബ്ദുള്‍ ഖാദര്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് എംഎല്‍എ അറിയിച്ചു.യുവതി കാമുകനൊപ്പം പോയിട്ടില്ല. ഇരു കുടുംബങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വിവാഹം വേണ്ടന്ന് വെച്ചതിന്റെ കാരണമെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞു.
ഗുരുവായൂര്‍ അമ്ബലനടയില്‍ താലികെട്ടിന് ശേഷം കാമുകനൊപ്പം ഇറങ്ങിപ്പോയെന്നാണ് പെണ്‍കുട്ടിയെ കുറിച്ച്‌ പ്രചരിക്കുന്ന വാര്‍ത്തകള്‍. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. അതേസമയം പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും പരിഹസിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞു.തന്റെ പ്രണയത്തെ കുറിച്ച്‌ പെണ്‍കുട്ടി വിവാഹത്തിന് മുമ്ബ് തന്നെ സ്വന്തം വീട്ടുകാരേയും വരനേയും അറിയിച്ചിരുന്നു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നട്ടുണ്ട്. ഒപ്പം പെണ്‍കുട്ടിയെ ക്രൂശിക്കരുത് താനാണ് അവളുടെ കാമുകന്‍ എന്ന് പറഞ്ഞ് യുവാവും രംഗത്തെത്തി. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്.വളരെക്കാലമായി യുവാവുമായി പ്രണയത്തിലായിരുന്നു പെൺകുട്ടി. കല്യാണം നിശ്ചയിച്ചത് അറിഞ്ഞ് കൂട്ടുകാരുമൊത്ത് കാമുകൻ വരുമെന്ന് പെൺകുട്ടിയെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം പൂർണ്ണമായി പെൺകുട്ടി വിശ്വസിച്ചിരുന്നില്ല.കതിർ മണ്ഡപത്തിനടുത്ത് കാമുകനെ കണ്ടതോടെ തന്നെ കൊണ്ടുപോകാൻ കാമുകൻ എത്തിയെന്ന വിശ്വാസത്തിൽ താലിമാല ഊരി നൽകുകയായിരുന്നത്രെ.

എന്നാൽ മൂന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയായ കാമുകന് പ്രായപൂർത്തിയായിട്ടില്ല. അതിനാൽ പെൺകുട്ടിയെ വിവാഹം ചെയ്യാൻ കഴിയില്ലെന്ന് അറിയാമായിരുന്നുവെന്നാണ് കാമുകൻ വ്യക്തമാക്കുന്നത്. പ്രണയിച്ച പെൺകുട്ടി നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ചാണ് വിവാഹം കാണാനായി ഗുരുവായൂരിൽ എത്തിയത്. തുടർന്ന് കെട്ട് കഴിഞ്ഞതോടെ ദുഃഖത്തോടെ സ്ഥലം വിട്ടു. തുടർന്നാണ് വിവാദരംഗങ്ങൾ അരങ്ങേറിയത്.രണ്ടു പേർക്കും 20 വയസ് മാത്രമാണ് പ്രായം. വിവാഹം മുടങ്ങിയതോടെ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും ചെറിയ കൈയേറ്റം വരെയുണ്ടായി. തങ്ങളെ ചതിച്ചെന്ന് ആരോപിച്ച് വരന്റെ വീട്ടുകാർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുകയും 15 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പൊലീസുമായുള്ള ചർച്ചയ്ക്കുശേഷം എട്ടു ലക്ഷം രൂപ നൽകാമെന്ന ധാരണയിൽ പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ വീട്ടുകാരും കാമുകന്റെ വീട്ടുകാരും തമ്മിൽ സംസാരിച്ച് കാമുകന് പ്രായപൂർത്തിയാകുന്നതോടെ വിവാഹം ചെയ്ത് നൽകാമെന്ന് വാക്കാൽ സമ്മതിച്ചതായും പറയുന്നു.

വീടുപണിക്കു വന്ന ബംഗാളിയുമായി അവിഹിത ബന്ധം ഭര്‍ത്താവിന്റെ ചെവിയിലെത്തി.ഭര്ത്താവിനെ ശ്വാസം മുട്ടിച്ചെന്ന് കൊലപ്പെടുത്തി

ബംഗാളിയുമായി കിടപ്പറ പങ്കിട്ടു ഭാര്യയുടെ ചതി കണ്ടെത്തിയ ഭര്ത്താവിനെ ഭാര്യയും അമ്മയും കൂടി ക്രൂരമായി കൊന്നു തള്ളി. വീടുപണിക്കു വന്ന ബംഗാളിയുമായി അവിഹിത ബന്ധം ഭര്‍ത്താവിന്റെ ചെവിയിലെത്തിഎത്തും പിടിക്കപ്പെട്ടതും പിന്നീട് ബംഗാളിയായ പരിമളിന്റൊപ്പം ജീവിക്കാന്‍ ഭാര്യയെ സ്ത്രീ ചെയ്തത് ആരെയും ഞെട്ടിക്കുന്ന ക്രൂരതയായിരുന്നു. മൊകേരിയില്‍ കഴിഞ്ഞ ദിവസം ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ഉള്‍പ്പെടെ മൂന്നുപേരെ കുറ്റിയാടി സിഐ ടി.സജീവന്‍ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട വട്ടക്കണ്ടി മീത്തല്‍ ശ്രീധരനാണ് (42) കൊല്ലപ്പെട്ടത്. ഭാര്യ ഗിരിജ (35), ഭാര്യാമാതാവ് ദേവി (60) ബംഗാള്‍ നദിയ ജില്ലയിലെ പരിമള്‍ ഹര്‍ദാന്‍(45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്. ഇക്കഴിഞ്ഞ ജുലായ് എട്ടിനാണ് ശ്രീധരന്‍ വീട്ടില്‍ മരണപ്പെട്ടത്. ഹൃദയസ്തംഭനമൂലമാണ് മരിച്ചതെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ മരണത്തില്‍ ദുരൂഹത ബലപ്പെട്ടതോടെയാണ് പോലീസ് ഗിരിജ, ദേവി എന്നിവരെ ചോദ്യം ചെയ്തത്.ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം വിട്ട ബംഗാള്‍ സ്വദേശിയേയും നാടകീയമായി പിടികൂടുകയായിരുന്നു. ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ശ്രീധരന് നല്‍കി ശ്വാസം മുട്ടിച്ചെന്ന് കൊലപ്പെടുത്തിയെന്നാണ് ഇവരില്‍ നിന്ന് ലഭിച്ച വിവരം.

സംഭവം നടന്നതിന് പിന്നാലെ ബംഗാളി സ്ഥലം വിട്ടിരുന്നു. ഗിരിജയില്‍ നിന്നും മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങി ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കേരളം വിട്ടിട്ടില്ലെന്ന് ബോധ്യമായ പോലീസ് വലയിലാക്കാന്‍ കെണിയൊരുക്കുകയാണിരുന്നു. ഗിരിജയെ കൊണ്ട് വിളിപ്പിച്ച് സ്ഥലം വിടാമെന്ന് പറഞ്ഞ് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ വരുത്തുകയായിരുന്നു. ഇയാളെ പിന്തുടര്‍ന്ന് പോലീസുമുണ്ടായിരുന്നു. റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങി ഗിരിജയുടെ സമീപത്തെത്തുമ്പോള്‍ സിഐ ടി.സജീവനും സംഘവും പിടികൂടുകയായിരുന്നു.

അഞ്ച് മാസം മുമ്പാണ് ബംഗാള്‍ സ്വദേശിയായ പരിമള്‍ ഹര്‍ദാന്‍ വീടു പണിക്കായി കോണ്‍ട്രാക്ടറുടെ കൂടെ ശ്രീധരന്റെ വീട്ടില്‍ എത്തുന്നത്. പിന്നീട് കോണ്‍ട്രാക്ടറെ ഒഴിവാക്കി ഇയാള്‍ വീടുപണി നേരിട്ടേറ്റെടുക്കുകയുമായിരുന്നു. കൂടാതെ ശ്രീധരന്റെ വീട്ടില്‍ താമസവുമായി. ഇതിനിടയില്‍ ശ്രീധരന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ശ്രീധരനെ ഒഴിവാക്കി പരിമളിനെ സ്വീകരിക്കുക കൂടി ലക്ഷ്യമുണ്ടായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് വീട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്താതെയാണ് മൃതദേഹം സംസ്കരിച്ചത്. സംസ്കരക്കുന്നതിന് മുന്പ് മൃതദേഹം കുളിപ്പിക്കുന്നതിനിടയില്‍ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പാടുകള്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നു.

അറസ്റ്റിലായവരെ ഇന്ന് നാദാപുരം ഒന്നാം ക്ലാസ് മജിസ്‌റ്റ്രേട്ട് കോടതിയില്‍ ഹാജരാക്കും. പിന്നീട് കസ്റ്റഡിയില്‍ വാങ്ങും. കൃത്യം നടന്ന വീട്ടില്‍ ഉള്‍പ്പെടെ കൊണ്ടു പോയി തെളിവെടുക്കേണ്ടതുണ്ട്. ശ്രീധരന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. തഹസില്‍ദാര്‍ കെ.കെ. രവീന്ദ്രന്‍,ഡിവൈഎസ്പി രാജു,സി.ഐ ടി.സജീവന്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ ഡോ.വിജയകുമാര്‍,ഫോറന്‍സിക് വിദഗ്ദ ഡോ.സുധിലേഖഎന്നിവര്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. കൊലപാതകമെന്നു തന്നെയാണ് പ്രാഥമിക നിഗമനം.കഴുത്തില്‍ എന്തോ സാധനം ഉപയോഗിച്ച് മുറുക്കിയതിന്‍റെ ഫലമായുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് നിഗമനം.

ദേശീയ വനിതാ ഹോക്കി താരം ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതിൽ ദുരൂഹത

ഡല്‍ഹി : ദേശീയ വനിത ഹോക്കി താരം ജ്യോതി ഗുപ്തയെ (20)ഹരിയാണയിലെ രേവാരി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച്ച വൈകിട്ടാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ജയ്പൂര്‍-ചണ്ഡീഗഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിലേക്ക് ചാടി ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മഹാറിഷി ദയാനന്ദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റിലെ പേരില്‍ വന്ന തെറ്റ് തിരുത്താനായാണ് ജ്യോതി വീട്ടില്‍ നിന്നും ഇറങ്ങിയതെന്നാണ് ഇവരുടെ അമ്മ പറയുന്നത്. വൈകിട്ട് സോപാനത്തില്‍ നിന്ന് വിളിച്ചപ്പോള്‍ ബസ് കിട്ടാത്തതിനാലാണ് വൈകുന്നതെന്നാണ് ജ്യോതി പറഞ്ഞത്. എന്നാല്‍ രാത്രി പത്ത് കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് അമ്മ വീണ്ടും വിളിച്ചപ്പോളാണ് മരണവിവരം റെയില്‍വേ പൊലീസ് അറിയിക്കുന്നത്.2016ലെ സൗത്ത് ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് ജ്യോതി ഗുപ്‌തെ.

കാമുകിയായ വീട്ടമ്മയെ മൂക്കറ്റം കുടിപ്പിച്ച് കിടത്തി കാമുകിയുടെ മകളോട് ചെയ്ത ക്രൂരത !

കാമുകിയുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. ഏരൂര്‍ മണലില്‍ സ്വദേശി സുരേഷിനെയാണ് ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് ഗള്‍ഫിലായിരുന്ന യുവതിയുമായി അടുപ്പമുണ്ടായിരുന്ന സുരേഷ് പലപ്പോഴും അസമയത്ത് കാമുകിയുടെ വീട്ടിലെത്താറുണ്ടായിരുന്നു. അതിനിടെ കഴിഞ്ഞ മെയ് 19നാണ് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ശേഷം തമിഴ്‌നാട്ടില്‍ പോയ തക്കം നോക്കിയായിരുന്നു പീഡനശ്രമം. കാമുകിയും,കാമുകനും ചേര്‍ന്ന് മൂക്കറ്റം കുടിച്ചു. അര്‍ദ്ധരാത്രിയില്‍, കാമുകി അബോധാവസ്ഥയിലായ സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് സുരേഷ് വീട്ടില്‍ നിന്ന് ഇറങ്ങിയോടി.

ഭയം മൂലം പെണ്‍കുട്ടി ഈ വിവരം മറ്റാരെയും അറിയിച്ചിരുന്നില്ല. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് 15കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ അമ്മയെ കാണാതായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും പിതാവും ചേര്‍ന്ന് ഏരൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ സംഭവം പുറത്തറിഞ്ഞത്.

യെമനിൽ ഭര്‍ത്താവിനെ 110 കഷ്ണങ്ങളാക്കിയ മലയാളി നഴ്സിന് നാട്ടിലും ഭര്‍ത്താവും കുട്ടിയും

സനാ: ഭർത്താവിനെ വെട്ടി നുറുക്കി 110 ക്ഷണങ്ങളാക്കി വാട്ടർ ടാങ്കിൽ തള്ളിയത് മാലാഖയുടെ ഗണത്തിൽ പെട്ട മലയാളി നേഴ്സ്.   യെമനി പൗരനായ ഭര്‍ത്താവിനെ വെട്ടിനുറുക്കി കൊന്ന് 110 കഷ്ണങ്ങളായി ചാക്കിലാക്കി വാട്ടര്‍ ടാങ്കില്‍ നിക്ഷേപിച്ചത് .ഈ  മലയാളി നഴ്സിന് നാട്ടില്‍ വേറെ ഭര്‍ത്താവും കുഞ്ഞുമുണ്ടെന്ന് ഞെട്ടിക്കുന്ന    റിപ്പോര്‍ട്ട് ആണിപ്പോൾ പുറത്ത് വരുന്നത്.     പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയെ കൊലപാതകവുമായി ബന്ധപ്പെട്ട് യെമന്‍ പോലീസ് തെരയുകയാണ്. ഇവരുടെ മേല്‍വിലാസം അനുസരിച്ച്‌ അന്വേഷണം നടത്തിയ പോലീസാണ് ഭര്‍ത്താവും കുട്ടിയും നാട്ടിലുണ്ടെന്ന വിവരം കണ്ടെത്തിയത്. ഭര്‍ത്താവും കുട്ടിയും നേരത്തേ നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഒരു വര്‍ഷം മുമ്പ് വരെ ഇവര്‍ കുടുംബത്തോടെയായിരുന്നു യെമനില്‍ കഴിഞ്ഞിരുന്നത്. യെമനില്‍ ആഭ്യന്തര കലാപം മുര്‍ഛിച്ചപ്പോള്‍ ഇന്ത്യാക്കാരെല്ലാം നാടുവിട്ട കൂട്ടത്തില്‍ ഭര്‍ത്താവും കുഞ്ഞും ഇന്ത്യയിലേക്ക് മടങ്ങുകയും യുവതി പുതിയ ജോലി തേടി 100 കിലോമീറ്റര്‍ അപ്പുറത്തുള്ള അല്‍ ദെയ്ദ് ആശുപത്രിയിലേക്ക് പോകുകയും ചെയ്തു.ഈ ആശുപത്രിയില്‍ വെച്ച്‌ ഇവിടുത്തെ ജോലിക്കാരനായിരുന്ന യെമനി പൗരനുമായി അടുക്കുകയായിരുന്നു. ഒരുമിച്ച്‌ താമസിക്കുകയായിരുന്ന ഇവര്‍ പക്ഷേ നിയമപരമായി വിവാഹം കഴിച്ചിരുന്നില്ലെന്നും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ കഴിഞ്ഞു വരികയായിരുന്നു എന്നുമാണ് വിവരം. കൊലപാതകത്തിന് ശേഷം യുവതിക്ക് വേണ്ടി യെമന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. ഇവര്‍ ചിലപ്പോള്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് കടന്നിരിക്കാമെന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന സംശയം. എന്നാല്‍ പാസ്പോര്‍ട്ട് ആശുപത്രിയില്‍ കൊടുത്തിരിക്കുന്നതിനാല്‍ അതിന് സാധ്യതയില്ല എന്നാണ് പോലീസിന്റെ പക്ഷം.

യെമനി പങ്കാളിയെ കൊലപ്പെടുത്താനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഒറ്റയ്ക്ക് ചെയ്തതാണോ കൃത്യം നടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്ക് കിട്ടിയിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. യെമനിലെ അല്‍ദെയ്ദില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിനുശേഷം നിമിഷപ്രിയയെ കാണാതാകുകയായിരുന്നു. കൊലപാതകത്തിനുശേഷം മൃതദേഹം യുവതി താമസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. നാല് ദിവസത്തിന് ശേഷം ദുര്‍ഗന്ധം വമിച്ചപ്പോഴാണു സമീപവാസികള്‍ പോലും വിവരമറിഞ്ഞത്. പോലീസ് എത്തിയപ്പോഴേക്കും നിമിഷപ്രിയ രക്ഷപ്പെട്ടിരുന്നു. ഇവരെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.

സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി ആരോഗ്യനില തൃപ്തികരമെന്ന് സര്‍ക്കാര്‍

കൊച്ചി :  കേസില്‍ ഗംഗേശാനന്ദ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ലിംഗം ഭേഛദിക്കപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദയുടെ ആരോഗ്യനില തൃപ്തികരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.  സ്വാമിക്ക് വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.അന്വേഷണം അവസാനഘട്ടത്തിലാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മജിസ്‌ട്രേറ്റിന് മുന്നിലുള്ള രഹസ്യമൊഴിയും പരാതിയിലെ മൊഴിയും നിലനില്‍ക്കുന്നതിനാല്‍ സ്വാമിയെ അനുകൂലിച്ച് പെണ്‍കുട്ടി സമര്‍പ്പിച്ച സത്യവാങ്മൂലം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.