കാമാതുരനായ ഫ്രാങ്കോ വിശുദ്ധനല്ല!.ബിഷപ്പ് വീണ്ടും കുടുങ്ങും.ബിഷപ്പ് ലൈംഗിക ബന്ധം പുലർത്തിയിട്ടില്ല എന്ന് വിധിയില്ല!…ഈ കേസും അഭയ ആവർത്തിക്കും

ഈ കന്യസ്ത്രീകളുടെ വിതുമ്പലിന്റെ കാരണക്കാർ ആര് ? ഫ്രാങ്കോ യഥാർഥത്തിൽ വിശുദ്ധനോ ? വിധിയിലെ നീതി സാധ്യമായോ ?2,000 പേ​ജു​ള്ള കുറ്റപത്രം…. അ​ഞ്ചു ബി​ഷ​പ്പു​മാ​ർ,11 വൈ​ദി​ക​ർ,25 ക​ന്യാ​സ്ത്രീ​ക​ൾ, മ​ജി​സ്ട്രേ​ട്ടു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 89 സാ​ക്ഷി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. 10 പേ​രു​ടെ ര​ഹ​സ്യ​മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. ഒരു സാക്ഷി പോലും കേസിൽ കൂറുമാറിയില്ല.

ഇ​ര​യാ​യ ക​ന്യാ​സ്ത്രീ​യെ 12 ദി​വ​സം വി​സ്ത​രി​ച്ചു. 122 പ്ര​മാ​ണ​ങ്ങ​ളും നാ​ലു തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി.പ്ര​തി​ഭാ​ഗ​ത്തു​നി​ന്ന് ആ​റു സാ​ക്ഷി​ക​ളെ​യും വി​സ്ത​രി​ച്ചു. 105 ദി​വ​സ​ത്തെ വി​സ്താ​ര​ത്തി​നു ശേ​ഷ​മാ​ണ് കേ​സി​ൽ വിധി പറഞ്ഞത്…. ഒരു കന്യാസ്ത്രീ ഒരു ആത്മീയ നേതാവിൽ നിന്നും അനുഭവിച്ച വൈകൃതം .. പീഡനം തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് സാക്ഷികളും തെളിവുകളും പിന്തുണയും ഉണ്ടായിട്ടും എങ്ങനെ നീതി ലഭിക്കാതെ പോയി ..

നാല് വര്ഷത്തിനകത്തെ പോരാട്ടത്തിൽ തനിക്ക് അനുവദിക്ക പെട്ട മതിലുകളുടെ ചട്ട കൂടുകളിലും അപ്പുറത്ത് .. സാഹസികമായി വിപ്ലവകരമായി ഒരു കന്യസ്ത്രീ നടത്തിയ പോരാട്ടം ഏറ്റം അപമാനിക്ക പെട്ട രീതിയിൽ വിധി പ്രസതാവാം പോലും എഴുതപെട്ട ഭാഗ്യക്കേടിൽ പിഴച്ചത് എവിടെയാണ് ആർക്കാണ് ?

അതിജീവിത വിശ്വസിക്കാൻ കൊള്ളാത്തവളും കളവുപറയുന്നവളും അസാൻമാഗ്ഗിയും അധികാരക്കൊതിയുള്ളവളുമാണ് എന്ന് വിധിയിൽ മനസിലാകുന്ന തരത്തിൽ വിരല് ചലിപ്പിക്കാൻ നീതിപീഠത്തെ പ്രേരിപ്പിച്ചത് എന്ത് ?

ഫ്രാങ്കോ നിരപരാധിയും ലോല ഹൃദയനും സത്യസന്ധനുമാണ് എന്ന കോടതിയുടെ കണ്ടെത്തൽ ശരീരകമായും മാനസികമായും തളരപ്പെട്ട ക്രിസ്തുവിന്റെ മണവാട്ടിയുടെ വിതുമ്പലും കണ്ണ് നീരും ആണ് .. “with heavy heart I am join you. I want to need യു , കാൾ മി “ഞാൻ നിന്റെ തീരുമാനത്തിനൊപ്പം ചേരുകയാണ് എനിക്ക് നിന്നെ വേണം എന്നെ വിളിക്കു .. എന്ന് കന്യാസ്ത്രീയോട് പറയുന്ന ഫ്രാങ്കോയുടെ സന്ദേശത്തിൽ കോടതി കണ്ടത് പ്രണയമാണ് പരസ്പര ബന്ധത്തിന്റെ ആഴമാണ് .. കഷ്ടം ബാലസംഘ വീരന്മാരും ക്രൂരന്മാരുമായ കുറ്റവാളികൾ ഇരയാക്ക പെട്ടവരോട് കാമാസക്തി കൊണ്ട് പറയുന്ന വാക്കുകളിൽ പ്രണയത്തിന്റെ ധ്വനി കണ്ടെത്തിയ കോടതിയോട് എന്ത് പറയാൻ ..

ഫ്രാങ്കോ മുളയ്ക്കൽ എന്ന വെള്ള കുപ്പായക്കാരന്റെ വിജയത്തിൽ ആഹ്ലാദിക്കുന്നു സഭയോടുംഒരു ഉളുപ്പും ഇല്ലാതെ ന്യായീകരിക്കുന്ന തൊഴിലാളികളോടും ഒരു ചോദ്യം അതിജീവിതയായ ആ കന്യാസ്ത്രി പറഞ്ഞത് കള്ളം മായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ? കോടതി നിരീക്ഷിച്ചത് ഫ്രാൻകോ കന്യാസ്ത്രീ യെ പീഡിപ്പിച്ചിട്ടില്ല എന്നുള്ളതല്ല പകരം പരസ്പര അനുവാദത്തോടെ പീഡനം നടന്നു എന്നുള്ളത് ആണ് ..!

കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്…ദൈവത്തോടുള്ള ഭയ ബഹുമാനം കൊണ്ട് കന്യകാത്വം സ്വീകരിച്ച കന്യസ്ത്രീ പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പേ സഭയുമായി ബന്ധപ്പെട്ടവരെ പരാതി അറിയിച്ചിരുന്നു.

2017 മാര്‍ച്ചിലാണ് പീഡനം സംബന്ധിച്ച് മദര്‍ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നല്‍കിയത്. അന്ന് ബിഷപ്പിനോടുള്ള വിധേയത്വം കൂടിയ അടിയങ്ങൾ കന്യസ്ത്രിയോട് അനുരഞ്ജന അനുരഞ്ജന ശ്രമത്തിനു ആണ് ശ്രമിച്ചത് . കൂടെ യുള്ള സഭാ കോടതി തനിക്ക് നീതി നടപ്പിലാക്കി നൽകില്ല എന്ന ഉറച്ച വിശ്വസിച്ച കന്യാസ്ത്രീ  ഒടുവില്‍ ജൂണ്‍ 27-ന് ആ വിപ്ലവകരമായ ധീരതയ്ക്ക് ഒരുങ്ങി..

കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പിറ്റേദിവസം തന്നെ പോലീസ് പരാതിയില്‍ കേസെടുത്തു. വൈക്കം ഡിവൈ.എസ്.പി.യായിരുന്ന കെ.സുഭാഷിന് അന്വേഷണച്ചുമതല കൈമാറി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു.

ഒടുവിൽ ഫ്രാങ്കോയെ അറസ്റ് ചെയ്യണം എന്ന ആവശ്യവുമായി കന്യാസ്ത്രീയും അവരെ പിന്തുണയ്ക്കുന്ന മറ്റ് ആറ് കന്യാസ്ത്രീകളും പ്രത്യക്ഷ സമരത്തിനിറങ്ങി. വിവിധ സംഘടനകളും മറ്റും അവര്‍ക്ക് പിന്തുണ നല്‍കി. ഒടുവില്‍ ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്ത് പാലാ ജയിലിലേക്ക് അയച്ചതോടെയാണ് അന്ന് കന്യാസ്ത്രീകള്‍ സമരം അവസാനിപ്പിച്ചത്.

തുടർന്നങ്ങോട്ട് ഫ്രാങ്കോക്ക് നേരെയുള്ള വാളിന്റെ മൂർച്ച കൂടി കൂടി വന്നു പീഡനം സംബന്ധിച്ച് കന്യാസ്ത്രീ വാക്കാല്‍ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ് മൊഴി നല്‍കി. കേസില്‍ നിന്ന് പിന്മാറാന്‍ രൂപത അധികാരികള്‍ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരനും പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയും രേഖപ്പെടുത്തി.

 

അന്വേഷണസംഘം ഡല്‍ഹിയിലേക്കും ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഡല്‍ഹിയില്‍നിന്ന് ചിലരുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്കെതിരേ ആരോപണമുന്നയിച്ച ബന്ധുവില്‍നിന്നും മൊഴിയെടുത്തു.
2018 സെപ്റ്റംബരിൽ ഫ്രാങ്കോയുടെ അറസ്റ്റ് ..!പിന്നാലെ മൊഴികൊടുത്ത വൈദീകന്റെ മരണവും അതിജീവിതയ്‌യ കന്യസ്ത്രിക്ക് ഭീഷണിയും ..മാത്രവും അല്ല കൈവശം ഉണ്ടെന്ന് പറയപ്പെടുന്ന അശ്ലീല സന്ദേശങ്ങളും വീഡിയോകളും ഒക്കെ ഉൾപ്പെടുന്ന പെൻഡ്രൈവുകളും ഫോണുകളും ഉൾപ്പെടെയുള്ളവ ഇപ്പോഴും കോടതി കോടതിയിൽ എത്തിയിട്ടില്ല.

എങ്കിലും എല്ലാവിധ തെളിവുകളും പരിശോധിച്ച് ഒന്നരവർഷം നീണ്ട വിസ്താരങ്ങൾക്കും ശേഷം ഒടുവിൽ കോടതി പറഞ്ഞ വിധി അന്വേഷണ ഉദ്യോഗസ്ഥരെയും ഇരയാക്ക പെട്ട കന്യസ്ത്രീയെയും കൂടെ നിന്ന് പോരാടിയവരെയും ഒരുപോലെ ഞെട്ടിക്കുന്നത് ആയിരുന്നു . പക്ഷെ ആ വിധി അങ്ങനെ തന്നെ ആയിരിക്കും എന്ന് ഫ്രാങ്കോയ്ക്കും ഫ്രാങ്കോ യുടെ സഭയ്ക്കും ഉറപ്പുണ്ടായിരുന്നു .. ജഡ്ജി കോടതിയിൽ എത്തുന്നതിനു മുൻപ് തന്നെ അരമനയിൽ ഫ്രാങ്കോയ്ക്ക് ഇടണ്ട വെള്ള കുപ്പായവും സന്തോഷം പങ്കിടണ്ട ലഡു ബാഗുകളും ഒരുങ്ങിയിരുന്നു …

ഇപ്പോഴും വിശ്വസിക്കാം കാലത്തിനു അതി ശക്തമായ ഒരു വരവുണ്ട് .. സിസ്റ്റർ അഭയ കേസ് പോലെ സത്യം എന്നയാലും മറ നീക്കി പുറത്തു വരും

Leave a Reply

Your email address will not be published. Required fields are marked *