കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഓരോ ദിനവും പുതിയ പുതിയ ട്വിസ്റ്റുകളാണ് ഉണ്ടാകുന്നത്. പോലീസിൽ നിന്നും എന്ന തരത്തിൽ നിഗമനങ്ങളും ഉണ്ടാകുന്നു. ജപ്പാൾ ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ തമിഴ്നാട്ടിലേക്ക് കടത്തിയതായി സംശയിക്കുന്നതായി റിപ്പോർട്ട്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂണിയര്‍ രാജു ജോസഫിന്റെ തമിഴ്നാട് ബന്ധമാണ് ഈ സംശയത്തിലേക്ക് വഴി തെളിച്ചത്. മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രാജു ജോസഫ് വന്ന വാഹനം തമിഴ്നാട് രജിസ്ട്രേഷനിലുള്ളതായിരുന്നു.
തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വാഹനം ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. രാജു ജോസഫിന്റെ ബന്ധുവിന്റെ പേരിലാണ് വാഹനം രജിസ്്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നല്കി വിട്ടയക്കുകയായിരുന്നു.കാര്‍ ഓടിയതിന്റെ രേഖകള്‍ പരിശോധിച്ച പോലീസ് തമിഴ്നാട്ടിലെ ബന്ധങ്ങളെക്കുറിച്ച് രാജു ജോസഫിനോട് ചോദിച്ചറിഞ്ഞു.
ഫോണ്‍ തമിഴ്നാട്ടിലേക്ക് കടത്തിയെന്ന സംശയത്തെ തുടര്‍ന്ന് തൂത്തുക്കുടിയിലെ സ്പിക് നഗര്‍ മേഖലയിലും പോലീസ് തെരച്ചില്‍ നടത്തി. നടിയെ തട്ടിക്കൊണ്ട് പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ദിലീപിന് നല്‍കുന്നതിന് വേണ്ടി പള്‍സര്‍ സുനി പ്രതീഷ് ചാക്കോയ്ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ഈ ഫോണ്‍