അടിമുടി ദുരൂഹതയുടെ കൂടാരമായി യമൻ ഭർത്താവിനെ കൊന്ന നിമിഷ ..തൊടുപുഴക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചു,ഗള്‍ഫിലെത്തിയതോടെ ഭര്‍ത്താവ് ഔട്ട്, പിന്നീടുള്ളത് വഴിവിട്ട ജീവിതം

യെമനില്‍ ഒപ്പം താമസിച്ചിരുന്ന കാമുകനെ കൊലപ്പെടുത്തി ഒളിവില്‍ പോയ നിമിഷപ്രിയയുടെ ജീവിതം അടിമുടി ദുരൂഹത നിറഞ്ഞത്. പാലക്കാട് കൊല്ലങ്കോടാണ് നിമിഷയുടെ വീട്. എന്നാല്‍ ഈ വീടുമായി അടുത്തകാലത്ത് അവര്‍ക്ക് കാര്യമായ അടുപ്പമൊന്നുമില്ലായിരുന്നു. നേഴ്‌സിംഗ് പഠിക്കുമ്പോള്‍ മുതല്‍ നിമിഷയുടേത് വഴിതെറ്റിയ ജീവിതമായിരുന്നുവെന്നാണ് പഴയ അയല്‍ക്കാര്‍ പറയുന്നത്. തൊടുപുഴക്കാരന്‍ ടോമിയുമായി 2011 ജൂണ്‍ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം. ഇരുവരും യെമനിലേക്ക് ജോലിക്ക് പോവുകയും പിന്നീട് മകളുമൊത്ത് വര്‍ഷങ്ങള്‍ക്കുശേഷം തിരികെയെത്തുകയും ചെയ്തു. അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യെമന്‍ പൗരനാണ് ഇപ്പോള്‍ കൊലചെയ്യപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.സുഹൃത്തായ യെമന്‍ പൗരനുമായുളള അടുപ്പം ഭര്‍ത്താവ് ടോമിയുമായുളള ബന്ധത്തില്‍ വിളളല്‍വീഴ്ത്തി.

അല്‍ദെയ്ദ് എന്ന സ്ഥലത്തായിരുന്നു നിമിഷ കാമുകനൊപ്പം താമസിച്ചിരുന്നത്. ഭര്‍ത്താവാണെന്നായിരുന്നു മറ്റുള്ളവരോട് യുവാവിനെക്കുറിച്ച് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഇരുവരുടെയും താമസ്ഥലത്തെ വാട്ടര്‍ ടാങ്കില്‍നിന്നു ദുര്‍ഗന്ധം വമിച്ചതോടെയാണു ഇവരുടെ വഴിവിട്ട ജീവിതത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. കാമുകനെ കൊലപ്പെടുത്തിയ ശേഷം നിമിഷ മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍ നിറച്ചു വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു. നാലു ദിവസത്തിനുശേഷം ദുര്‍ഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്തവിധം മൃതദേഹം വികൃതമാക്കി.

നിമിഷ നാട്ടില്‍ ആരുമായും കൊലപാതകശേഷം ബന്ധപ്പെട്ടിട്ടുണ്ടോ എന്നറിയാനായി യെമന്‍ പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. തൊടുപുഴയില്‍ നിലവിലെ ഭര്‍ത്താവും മകളും താമസിക്കുന്നുണ്ട്. നിമിഷയുടെ അമ്മയും സഹോദരന്മാരും ആലുവയിലാണ് താമസം. പാലക്കാട്ട് ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥലവും വീടും പ്രേതാലയം പോലെ കാടുപിടിച്ച് കിടപ്പുണ്ട്

Leave a Reply

Your email address will not be published. Required fields are marked *