തിരുവനന്തപുരം: എൻസിപിയിൽ തമ്മിലടി രൂക്ഷമായി.ഇതോടെ പി സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്.മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച എ കെ ശശീന്ദ്രനും തോമസ് കെ തോമസും കൈകോര്‍ത്തതോടെയാണ് ചാക്കോ സ്ഥാനമൊഴിയുന്നത്. തോമസ് കെ തോമസിനെ പ്രസിഡണ്ടാക്കാൻ എ കെ ശശീന്ദ്രൻ ആവശ്യപ്പെടും.
ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. ഈ യോഗത്തിൽ പി സി ചാക്കോ രാജി വെച്ച് പകരം എംഎല്‍എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്ന് പ്രമേയത്തിലൂടെ ഏകകണ്‌ഠേന ആവശ്യപ്പെട്ടിരുന്നു.
മന്ത്രിമാറ്റത്തെ ചൊല്ലി തുടങ്ങിയ ഏറ്റുമുട്ടൽ. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ദേശീയ അധ്യക്ഷൻ ശരദ് പവാറിന്‍റെ അനുമതിയോടെ പി സി ചാക്കോ നിലപാട് എടുത്തു. എന്നാൽ ആവശ്യം മുഖ്യമന്ത്രി തള്ളി. ചാക്കോയോട് ശശീന്ദ്ര പക്ഷം നിസ്സഹകരണത്തിലായി. 18 ന് വിളിച്ച നേതൃയോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ശശീന്ദ്രൻ പക്ഷം തീരുമാനിച്ചു. ഇതോടെ യോഗം മാറ്റി. തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നതിൽ വാശി പിടിച്ചതാണ് പി സി ചാക്കോയ്ക്ക് വിനയായത്. അതേ തോമസ് കെ. തോമസ് മറുപക്ഷത്തിനൊപ്പം ചേര്‍ന്നു. മന്ത്രിസ്ഥാനം മോഹിച്ച തോമസിനെ സംസ്ഥാന അധ്യക്ഷനാക്കാമെന്നാണ് ശശീന്ദ്രൻ പക്ഷത്തിന്‍റെ ഓഫര്‍. തോമസിനെ അധ്യക്ഷനാക്കണമെന്ന് ശരദ് പവാറിനോട് ആവശ്യപ്പെടും.
മന്ത്രിമാറ്റ നീക്കം പാളിയതിന്‍റെ അമര്‍ഷത്തിലായിരുന്ന ചാക്കോ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ പോരടിച്ചവര്‍ക്ക് കൈകോര്‍ത്ത് തനിക്കെതിരെ തിരിഞ്ഞതോടെയാണ് ചാക്കോയുടെ പടിയിറക്കം. ദേശീയ വര്ക്കിങ് പ്രസിഡന്റ് കൂടിയായി ചാക്കോയുടെ തുടര്‍ നീക്കങ്ങള്‍ സംസ്ഥാന എൻസിപിയിൽ നിര്‍ണായകമാണ്. പുതിയ പാര്‍ട്ടിയുണ്ടാക്കാനും മുന്നണി വിടാനുമാണ് ചാക്കോയുടെ നീക്കമെന്നാണ് എതിര്‍ ചേരിയുടെ ആരോപണം. ചാക്കോയ്ക്ക് എതിരെ കൈക്കൂലി ആരോപണവുമായി പുറത്താക്കപ്പെട്ട ജില്ലാ പ്രസിഡന്‍റ് രംഗത്തുവന്നിരുന്നു. മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടി യോഗത്തിൽ ചാക്കോ പറഞ്ഞ ശബ്ദരേഖ പുറത്തു വരികയും ചെയ്തു.
പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കപ്പെട്ടു .പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത് . കേസിൽ രണ്ടു പേര്‍ അറസ്റ്റിൽ ആയി . പിടിയിലായവരിൽ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ അയൽവാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശിയായ 19കാരനുമാണ് പിടിയിലായത്. പ്രതി സുധീഷിനെ റിമാൻഡ് ചെയ്തു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
അടൂര്‍ ഡിവൈഎസ്‍പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈൽ ബോര്‍ഡിന് മുമ്പാകെയും സുധീഷിനെ മജിസ്ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി.വളരെ ക്രൂരമായി കുട്ടിയെ ഉപദ്രവിച്ചുവെന്നും രണ്ടു പേരാണ് പിടിയിലായിട്ടുള്ളതെന്നും പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം നിൽക്കെയാണ് തട്ടിക്കൊണ്ടുപോയതെന്നും ഡിവൈഎസ്‍പി ജി സന്തോഷ് കുമാര്‍ പറഞ്ഞു.
കൂട്ടുകാരികള്‍ക്കൊപ്പം അഞ്ചാം ക്ലാസുകാരി കടയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. വഴിയിൽ വെച്ച് അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയൽവാസിയായ 16കാരനാണ് ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. ഈ സമയം പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ 19കാരൻ ആണ് പിടിച്ചുനിര്‍ത്തിയത്. പിടിച്ചുകൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് 16കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഇതേ വീട്ടിൽ വെച്ച് 19കാരനും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
സംഭവം അറിഞ്ഞ ഉടൻ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അടൂരിൽ ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. 16കാരന്‍റെ ബന്ധുവാണ് ഇയാള്‍. എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യൽ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാൽ, വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി.
ഈ കന്യസ്ത്രീകളുടെ വിതുമ്പലിന്റെ കാരണക്കാർ ആര് ? ഫ്രാങ്കോ യഥാർഥത്തിൽ വിശുദ്ധനോ ? വിധിയിലെ നീതി സാധ്യമായോ ?2,000 പേജുള്ള കുറ്റപത്രം…. അഞ്ചു ബിഷപ്പുമാർ,11 വൈദികർ,25 കന്യാസ്ത്രീകൾ, മജിസ്ട്രേട്ടുമാർ എന്നിവർ ഉൾപ്പെടെ 89 സാക്ഷികളാണുണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. ഒരു സാക്ഷി പോലും കേസിൽ കൂറുമാറിയില്ല.
ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും നാലു തൊണ്ടിമുതലുകളും ഹാജരാക്കി.പ്രതിഭാഗത്തുനിന്ന് ആറു സാക്ഷികളെയും വിസ്തരിച്ചു. 105 ദിവസത്തെ വിസ്താരത്തിനു ശേഷമാണ് കേസിൽ വിധി പറഞ്ഞത്…. ഒരു കന്യാസ്ത്രീ ഒരു ആത്മീയ നേതാവിൽ നിന്നും അനുഭവിച്ച വൈകൃതം .. പീഡനം തുറന്ന് പറയാൻ കാണിച്ച ധൈര്യത്തിന് സാക്ഷികളും തെളിവുകളും പിന്തുണയും ഉണ്ടായിട്ടും എങ്ങനെ നീതി ലഭിക്കാതെ പോയി ..
നാല് വര്ഷത്തിനകത്തെ പോരാട്ടത്തിൽ തനിക്ക് അനുവദിക്ക പെട്ട മതിലുകളുടെ ചട്ട കൂടുകളിലും അപ്പുറത്ത് .. സാഹസികമായി വിപ്ലവകരമായി ഒരു കന്യസ്ത്രീ നടത്തിയ പോരാട്ടം ഏറ്റം അപമാനിക്ക പെട്ട രീതിയിൽ വിധി പ്രസതാവാം പോലും എഴുതപെട്ട ഭാഗ്യക്കേടിൽ പിഴച്ചത് എവിടെയാണ് ആർക്കാണ് ?
അതിജീവിത വിശ്വസിക്കാൻ കൊള്ളാത്തവളും കളവുപറയുന്നവളും അസാൻമാഗ്ഗിയും അധികാരക്കൊതിയുള്ളവളുമാണ് എന്ന് വിധിയിൽ മനസിലാകുന്ന തരത്തിൽ വിരല് ചലിപ്പിക്കാൻ നീതിപീഠത്തെ പ്രേരിപ്പിച്ചത് എന്ത് ?
ഫ്രാങ്കോ നിരപരാധിയും ലോല ഹൃദയനും സത്യസന്ധനുമാണ് എന്ന കോടതിയുടെ കണ്ടെത്തൽ ശരീരകമായും മാനസികമായും തളരപ്പെട്ട ക്രിസ്തുവിന്റെ മണവാട്ടിയുടെ വിതുമ്പലും കണ്ണ് നീരും ആണ് .. “with heavy heart I am join you. I want to need യു , കാൾ മി “ഞാൻ നിന്റെ തീരുമാനത്തിനൊപ്പം ചേരുകയാണ് എനിക്ക് നിന്നെ വേണം എന്നെ വിളിക്കു .. എന്ന് കന്യാസ്ത്രീയോട് പറയുന്ന ഫ്രാങ്കോയുടെ സന്ദേശത്തിൽ കോടതി കണ്ടത് പ്രണയമാണ് പരസ്പര ബന്ധത്തിന്റെ ആഴമാണ് .. കഷ്ടം ബാലസംഘ വീരന്മാരും ക്രൂരന്മാരുമായ കുറ്റവാളികൾ ഇരയാക്ക പെട്ടവരോട് കാമാസക്തി കൊണ്ട് പറയുന്ന വാക്കുകളിൽ പ്രണയത്തിന്റെ ധ്വനി കണ്ടെത്തിയ കോടതിയോട് എന്ത് പറയാൻ ..
ഫ്രാങ്കോ മുളയ്ക്കൽ എന്ന വെള്ള കുപ്പായക്കാരന്റെ വിജയത്തിൽ ആഹ്ലാദിക്കുന്നു സഭയോടുംഒരു ഉളുപ്പും ഇല്ലാതെ ന്യായീകരിക്കുന്ന തൊഴിലാളികളോടും ഒരു ചോദ്യം അതിജീവിതയായ ആ കന്യാസ്ത്രി പറഞ്ഞത് കള്ളം മായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ? കോടതി നിരീക്ഷിച്ചത് ഫ്രാൻകോ കന്യാസ്ത്രീ യെ പീഡിപ്പിച്ചിട്ടില്ല എന്നുള്ളതല്ല പകരം പരസ്പര അനുവാദത്തോടെ പീഡനം നടന്നു എന്നുള്ളത് ആണ് ..!
കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്…ദൈവത്തോടുള്ള ഭയ ബഹുമാനം കൊണ്ട് കന്യകാത്വം സ്വീകരിച്ച കന്യസ്ത്രീ പോലീസില്‍ പരാതി നല്‍കുന്നതിന് മുമ്പേ സഭയുമായി ബന്ധപ്പെട്ടവരെ പരാതി അറിയിച്ചിരുന്നു.
2017 മാര്‍ച്ചിലാണ് പീഡനം സംബന്ധിച്ച് മദര്‍ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നല്‍കിയത്. അന്ന് ബിഷപ്പിനോടുള്ള വിധേയത്വം കൂടിയ അടിയങ്ങൾ കന്യസ്ത്രിയോട് അനുരഞ്ജന അനുരഞ്ജന ശ്രമത്തിനു ആണ് ശ്രമിച്ചത് . കൂടെ യുള്ള സഭാ കോടതി തനിക്ക് നീതി നടപ്പിലാക്കി നൽകില്ല എന്ന ഉറച്ച വിശ്വസിച്ച കന്യാസ്ത്രീ ഒടുവില്‍ ജൂണ്‍ 27-ന് ആ വിപ്ലവകരമായ ധീരതയ്ക്ക് ഒരുങ്ങി..
കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. പിറ്റേദിവസം തന്നെ പോലീസ് പരാതിയില്‍ കേസെടുത്തു. വൈക്കം ഡിവൈ.എസ്.പി.യായിരുന്ന കെ.സുഭാഷിന് അന്വേഷണച്ചുമതല കൈമാറി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു.
ഒടുവിൽ ഫ്രാങ്കോയെ അറസ്റ് ചെയ്യണം എന്ന ആവശ്യവുമായി കന്യാസ്ത്രീയും അവരെ പിന്തുണയ്ക്കുന്ന മറ്റ് ആറ് കന്യാസ്ത്രീകളും പ്രത്യക്ഷ സമരത്തിനിറങ്ങി. വിവിധ സംഘടനകളും മറ്റും അവര്‍ക്ക് പിന്തുണ നല്‍കി. ഒടുവില്‍ ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്ത് പാലാ ജയിലിലേക്ക് അയച്ചതോടെയാണ് അന്ന് കന്യാസ്ത്രീകള്‍ സമരം അവസാനിപ്പിച്ചത്.
തുടർന്നങ്ങോട്ട് ഫ്രാങ്കോക്ക് നേരെയുള്ള വാളിന്റെ മൂർച്ച കൂടി കൂടി വന്നു പീഡനം സംബന്ധിച്ച് കന്യാസ്ത്രീ വാക്കാല്‍ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ് മൊഴി നല്‍കി. കേസില്‍ നിന്ന് പിന്മാറാന്‍ രൂപത അധികാരികള്‍ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരനും പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയും രേഖപ്പെടുത്തി.
അന്വേഷണസംഘം ഡല്‍ഹിയിലേക്കും ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഡല്‍ഹിയില്‍നിന്ന് ചിലരുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്കെതിരേ ആരോപണമുന്നയിച്ച ബന്ധുവില്‍നിന്നും മൊഴിയെടുത്തു.
2018 സെപ്റ്റംബരിൽ ഫ്രാങ്കോയുടെ അറസ്റ്റ് ..!പിന്നാലെ മൊഴികൊടുത്ത വൈദീകന്റെ മരണവും അതിജീവിതയ്‌യ കന്യസ്ത്രിക്ക് ഭീഷണിയും ..മാത്രവും അല്ല കൈവശം ഉണ്ടെന്ന് പറയപ്പെടുന്ന അശ്ലീല സന്ദേശങ്ങളും വീഡിയോകളും ഒക്കെ ഉൾപ്പെടുന്ന പെൻഡ്രൈവുകളും ഫോണുകളും ഉൾപ്പെടെയുള്ളവ ഇപ്പോഴും കോടതി കോടതിയിൽ എത്തിയിട്ടില്ല.
എങ്കിലും എല്ലാവിധ തെളിവുകളും പരിശോധിച്ച് ഒന്നരവർഷം നീണ്ട വിസ്താരങ്ങൾക്കും ശേഷം ഒടുവിൽ കോടതി പറഞ്ഞ വിധി അന്വേഷണ ഉദ്യോഗസ്ഥരെയും ഇരയാക്ക പെട്ട കന്യസ്ത്രീയെയും കൂടെ നിന്ന് പോരാടിയവരെയും ഒരുപോലെ ഞെട്ടിക്കുന്നത് ആയിരുന്നു . പക്ഷെ ആ വിധി അങ്ങനെ തന്നെ ആയിരിക്കും എന്ന് ഫ്രാങ്കോയ്ക്കും ഫ്രാങ്കോ യുടെ സഭയ്ക്കും ഉറപ്പുണ്ടായിരുന്നു .. ജഡ്ജി കോടതിയിൽ എത്തുന്നതിനു മുൻപ് തന്നെ അരമനയിൽ ഫ്രാങ്കോയ്ക്ക് ഇടണ്ട വെള്ള കുപ്പായവും സന്തോഷം പങ്കിടണ്ട ലഡു ബാഗുകളും ഒരുങ്ങിയിരുന്നു …
ഇപ്പോഴും വിശ്വസിക്കാം കാലത്തിനു അതി ശക്തമായ ഒരു വരവുണ്ട് .. സിസ്റ്റർ അഭയ കേസ് പോലെ സത്യം എന്നയാലും മറ നീക്കി പുറത്തു വരും
കൊച്ചി: എംഎസ്എസി വിദ്യാര്‍ത്ഥിനി ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുവ വൈദീകനെ കുറിച്ച് ക്രൈബ്രാഞ്ച് കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുന്നു. ആന്‍ലിയയുടെ വീടുമായി നല്ല അടുപ്പത്തിലായിരുന്ന യുവ വൈദീകന്‍ ഫാദര്‍ വിപിന്‍ മാളിയേക്കലിനെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. തുടക്കത്തിലേ കേസ് അട്ടിമറിയക്കുന്നതിന് വേണ്ടിയുള്ള ചരട് വലികള്‍ നടത്തിയത്. ആന്‍ലിയയുടെ വിവാഹവും കുഞ്ഞിന്റെ മാമോദീസും ഇതേ വൈദീകന്‍ തന്നെയാണ് നടത്തിയത്. അത്രയും അടുപ്പമുണ്ടായിരുന്ന വൈദീകന്‍ ആന്‍ലിയയ്ക്ക് മാനസിക രോഗമുണ്ടെന്ന തരത്തിലാണ് പ്രചരണം നടത്തിയത്.
ഇതിനിടയില്‍ ആന്‍ലിയുയമായി ഈ വൈദീകന്‍ ഉടക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചു അന്വേഷിക്കും.. ഈ വൈദീകനെ വീട്ടില്‍ കയറ്റരുതെന്ന് ഒരു തവണ ആന്‍ലിയ പറഞ്ഞതായി മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ആണുങ്ങള്‍ ഇത്ര വൃത്തികെട്ടവരാണെന്ന് അറിയില്ലായിരുന്നുവെന്ന് മകള്‍ വൈദികനെക്കുറിച്ച് പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. വിവാഹത്തിനു ശേഷവും ആന്‍ലിയയുമായും വീട്ടുകാരുമായും സൗഹൃദം സൂക്ഷിച്ചിരുന്ന വൈദികന്‍ ആന്‍ലിയയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്നാണ് സൂചന. അതിനു ശേഷമാണ് വീട്ടില്‍ കയറ്റരുതെന്ന് ആന്‍ലിയ പറഞ്ഞത്. യുവതിയുടെ മരണത്തിനുശേഷവും വൈദീകന്റെ നടപടികളും ദുരൂഹത ഉയര്‍ത്തുന്നതാണ്. പോലീസിന് നല്‍കിയ മൊഴിയികളില്‍ ഭര്‍തൃവീട്ടുകാരെ ബോധപൂര്‍വ്വം രക്ഷിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. കഴിഞ്ഞ ദിവസവും ക്രൈംബ്രാഞ്ച് ഈ വൈദികനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ അനുനയ നീക്കങ്ങളുമായി ഫാദര്‍ വിപിന്‍ മാളിയേക്കല്‍ ആന്‍ലിയയുടെ വീട്ടുകാരെ സമീപിച്ചതും സംശയത്തോടെയാണ് അന്വേഷണ സംഘം നോക്കിക്കാണുന്നത്. ഈ വൈദീകന്‍ ഇരുന്ന ഇടവകളില്‍ ഉണ്ടായ പ്രശ്‌നങ്ങളും വൈദീകന്റെ സ്വാഭാവ ദൂഷ്യത്തിന് ഉദാഹരണമാണ്.
കഴിഞ്ഞ ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാറില്‍ നദിയില്‍ നിന്നും ആന്‍ലിയ എന്ന ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ പീഡനമാണ് മരണത്തിനു കാരണമെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് തൃശ്ശൂര്‍ അന്നക്കര സ്വദേശി വടക്കൂട്ട് വീട്ടില്‍ വി.എം. ജസ്റ്റിനെതിരെ പൊലീസ് കേസ്സെടുത്തു. എന്നാല്‍ സംഭവ ദിവസം ബെംഗലുരുവിലേക്ക് പരീക്ഷക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിട്ടതെന്ന് വ്യക്തമായി. യാത്രക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതാണ് പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണമെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ യുവതിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഭര്‍ത്താവ് ജസ്റ്റിന്‍ കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങിയത്. ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും കോടതി തള്ളിയിരുന്നു.
കൊച്ചി: എംഎസ്എസി വിദ്യാര്‍ത്ഥിനി ആന്‍ലിയയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുവ വൈദീകനെ കുറിച്ച് ക്രൈബ്രാഞ്ച് കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുന്നു. ആന്‍ലിയയുടെ വീടുമായി നല്ല അടുപ്പത്തിലായിരുന്ന യുവ വൈദീകന്‍ ഫാദര്‍ വിപിന്‍ മാളിയേക്കലിനെതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. തുടക്കത്തിലേ കേസ് അട്ടിമറിയക്കുന്നതിന് വേണ്ടിയുള്ള ചരട് വലികള്‍ നടത്തിയത്. ആന്‍ലിയയുടെ വിവാഹവും കുഞ്ഞിന്റെ മാമോദീസും ഇതേ വൈദീകന്‍ തന്നെയാണ് നടത്തിയത്. അത്രയും അടുപ്പമുണ്ടായിരുന്ന വൈദീകന്‍ ആന്‍ലിയയ്ക്ക് മാനസിക രോഗമുണ്ടെന്ന തരത്തിലാണ് പ്രചരണം നടത്തിയത്.
ഇതിനിടയില്‍ ആന്‍ലിയുയമായി ഈ വൈദീകന്‍ ഉടക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചു അന്വേഷിക്കും.. ഈ വൈദീകനെ വീട്ടില്‍ കയറ്റരുതെന്ന് ഒരു തവണ ആന്‍ലിയ പറഞ്ഞതായി മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. ആണുങ്ങള്‍ ഇത്ര വൃത്തികെട്ടവരാണെന്ന് അറിയില്ലായിരുന്നുവെന്ന് മകള്‍ വൈദികനെക്കുറിച്ച് പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. വിവാഹത്തിനു ശേഷവും ആന്‍ലിയയുമായും വീട്ടുകാരുമായും സൗഹൃദം സൂക്ഷിച്ചിരുന്ന വൈദികന്‍ ആന്‍ലിയയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചുവെന്നാണ് സൂചന. അതിനു ശേഷമാണ് വീട്ടില്‍ കയറ്റരുതെന്ന് ആന്‍ലിയ പറഞ്ഞത്. യുവതിയുടെ മരണത്തിനുശേഷവും വൈദീകന്റെ നടപടികളും ദുരൂഹത ഉയര്‍ത്തുന്നതാണ്. പോലീസിന് നല്‍കിയ മൊഴിയികളില്‍ ഭര്‍തൃവീട്ടുകാരെ ബോധപൂര്‍വ്വം രക്ഷിക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. കഴിഞ്ഞ ദിവസവും ക്രൈംബ്രാഞ്ച് ഈ വൈദികനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ അനുനയ നീക്കങ്ങളുമായി ഫാദര്‍ വിപിന്‍ മാളിയേക്കല്‍ ആന്‍ലിയയുടെ വീട്ടുകാരെ സമീപിച്ചതും സംശയത്തോടെയാണ് അന്വേഷണ സംഘം നോക്കിക്കാണുന്നത്. ഈ വൈദീകന്‍ ഇരുന്ന ഇടവകളില്‍ ഉണ്ടായ പ്രശ്‌നങ്ങളും വൈദീകന്റെ സ്വാഭാവ ദൂഷ്യത്തിന് ഉദാഹരണമാണ്.
കഴിഞ്ഞ ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാറില്‍ നദിയില്‍ നിന്നും ആന്‍ലിയ എന്ന ഇരുപത്തിയഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ പീഡനമാണ് മരണത്തിനു കാരണമെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് തൃശ്ശൂര്‍ അന്നക്കര സ്വദേശി വടക്കൂട്ട് വീട്ടില്‍ വി.എം. ജസ്റ്റിനെതിരെ പൊലീസ് കേസ്സെടുത്തു. എന്നാല്‍ സംഭവ ദിവസം ബെംഗലുരുവിലേക്ക് പരീക്ഷക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിട്ടതെന്ന് വ്യക്തമായി. യാത്രക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതാണ് പെട്ടെന്നുള്ള ആത്മഹത്യക്ക് കാരണമെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ യുവതിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഭര്‍ത്താവ് ജസ്റ്റിന്‍ കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങിയത്. ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും കോടതി തള്ളിയിരുന്നു.
ദുബൈ: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ദുബയ് അല്‍ബറാഹയിലെ ഫ്ലാറ്റിലാണ് നേപ്പാളി യുവാവ് ഭാര്യയെ കൊന്ന ശേഷം സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഫ്‌ളാറ്റിലെത്തിയ ഇയാളുടെ ബന്ധുവാണ് യുവാവ് സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ ആദ്യമായി കാണുന്നത്.
ഇയാള്‍ വിവരമറിയിച്ചതനുസരിച്ച് പോലിസെത്തി. പതിവായി ക്ലീനിംഗ് ജോലിക്ക് പോവാറുള്ള ഭാര്യയെ വിവരമറിയിക്കാന്‍ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും മുറിക്കകത്ത് നിന്നുതന്നെ റിംഗ് ശബ്ദം കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്‌ളാറ്റിന്റെ ഒരു ഭാഗത്ത് ചോരയില്‍ കുളിച്ചുകിടക്കുന്ന യുവതിയെ കണ്ടത്.കത്തികൊണ്ടുള്ള കുത്താണ് മരണകാരണമെന്ന് പോലിസ് പറഞ്ഞു. കൊല്ലാനുപയോഗിച്ച കത്തിയും മുറിക്കകത്ത് നിന്ന് ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരുടെയും മൃതദേഹങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.
ഫേസ്ബുക്കില്‍ നിന്നു തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ച് ഒരു പെണ്‍കുട്ടി. വൃന്ദ എന്ന പെണ്‍കുട്ടിയാണ് ഇതു പങ്കുവച്ചിരിക്കുന്നത്. ധന്യ ദിനേഷ് എന്ന അക്കൗണ്ടില്‍ നിന്നു കുറെ തവണ വീഡിയോ കോള്‍ വന്നു. പല തവണ കോള്‍ കട്ടു ചെയതു എങ്കിലും വീണ്ടും വിളിച്ചു.
ഒന്നെടുക്കു പ്ലീസ് കാലു പിടിക്കാം തുടങ്ങിയ മേസേജുകളും അയച്ചു എന്താണു സംഭവിക്കുന്നത് എന്നറിയാന്‍ കോള്‍ എടുത്തപ്പോള്‍ കണ്ടത് ഒരു പയ്യന്‍ സ്വയംഭോഗം ചെയ്യുന്നതാണ്.എന്നു ഇവര്‍ പറയുന്നു. അശ്വതി എന്ന കോളേജ് വിദ്യാര്‍ത്ഥിയും സമാന അനുഭവം പങ്കുവച്ചിരിക്കുന്നു. ഈ അക്കൗണ്ട് ഫെയ്ക്ക് ആണോ അതയോ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന് അറിയില്ല എന്ന് ഇവര്‍പറയുന്നു. പലര്‍ക്കും ഇത്തരത്തില്‍ കോള്‍ പോയിട്ടിണ്ട് എന്ന് ഇവര്‍ പറയുന്നുണ്ട്.
വനത്തിലുള്ളിലെത്തിയ കമിതാക്കളിൽ കാമുകനെ കൊലപ്പെടുത്തിയ ശേഷം കാമുകിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊന്നു. മധ്യ പ്രദേശിലെ ചത്തർപൂരിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ഓഗസ്റ്റ് 11 ന് 20 കാരിയായ പെണ്‍കുട്ടിയും കാമുകനും കാട്ടില്‍ പോയിട്ട് തിരികെ വരുന്ന വഴി വിജനമായ സ്ഥലത്ത് വച്ച് ആയുധധാരികകളായ രണ്ടുപേര്‍ ഇവരെ ആക്രമിക്കുകയായിരുന്നു.
ജീര്‍ണിച്ച മൃതശരീരങ്ങളുടെ സമീപത്ത് നിന്ന് ഒരു വിഷക്കുപ്പിയും കണ്ടെത്തിയതിനാല്‍ കമിതാക്കള്‍ ജീവനൊടുക്കിയതാകാം എന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ ധാബ ഉടമ രാകേഷ് ഗോസ്വാമിയിലേക്കും ഇയാളുടെ ജോലിക്കാരന്‍ നരേന്ദ്ര റായിലേക്കും പോലീസ് എത്തുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഗോസ്വാമിയും ജോലിക്കാരനും യാതൊരു പ്രകോപനവുമില്ലാതെ യുവാവിനെ ചൂരല്‍വടി ഉപയോഗിച്ച് ആക്രമിക്കുകയൈരുന്നു. നിസഹയയായ പെണ്‍കുട്ടിയുടെ കണ്മുന്നില്‍ വച്ചാണ് യുവാവിനെ ഇവര്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ മരങ്ങള്‍ക്കിടയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം ഇരുവരും മാറിമാറി ബലാത്സംഗം ചെയ്തു. ലൈംഗിക പീഡനത്തിന് ശേഷം ഇരുവരും പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ചു. മരണം ഉറപ്പാക്കാന്‍ ബലമായി വിഷം കഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒഴിഞ്ഞ വിഷക്കുപ്പി സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും പോലീസ് പറഞ്ഞു.
അന്യ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കിടയില്‍ കോള്‍ – ഗേള്‍ ജിഗോള സംസ്കാരം ഉള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബംഗളൂരു അടക്കമുള്ള അന്യ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന പെന്കുട്ടികള്‍ക്കിടയിലായിരുന്നു ഇത്തരം ഒരു സംസ്കാരം നിലവില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.മലയാളി സ്ത്രീകള്‍ക്കിടയില്‍ ജിഗോള സംസ്കാരം പടര്‍ന്നു പിടിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വാര്‍ത്ത.മണിക്കൂറുകള്‍ക്കു ആയിരങ്ങള്‍ വില നല്‍കി സെക്‌സിനായി ആണ്‍പിള്ളേരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നു എന്നാണ് ഏവരിലും ഞെട്ടലുണ്ടാക്കുന്ന റിപ്പോർട്ട്.ഇതോടെ അയല്‍ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന ആണ്കുട്ടികള്‍ക്കിടയില്‍ എസ്‌കോര്‍ട്ട് ബോയ് എന്ന സംസ്കാരവും വ്യാപിക്കുന്നതായി മനസ്സിലാക്കാം.
പണ്ട് ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് എന്നായിരുന്നു പറയുന്നതെങ്കില്‍ ഇന്ന് യഥാക്രമം അത് ഗേള്‍മേറ്റ് , ബോയ്‌മേറ്റ് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. അതായത് സൗഹൃദത്തിനുമപ്പുറം ശാരീരികാവശ്യം നിറവേറ്റുന്ന ആള്‍ എന്നായി നിര്‍വചനം മാറിയിരിക്കുന്നു. ഒരു വിനോദോപാധി എന്ന നിലയിലും ധനസമ്പാദനത്തിനുള്ള മാര്‍ഗം എന്ന നിലയിലുമാണ് പലരും ഈ പണിയ്ക്കിറങ്ങുന്നത്. ഇതിന് ഇടനില നില്‍ക്കുന്ന സ്ത്രീകളും ഉണ്ടെന്നതാണ് യാഥാര്‍ഥ്യം.
ഒരു ദിവസത്തേയ്ക്ക് 10000, 5000, 3000 എന്നീ റേറ്റുകളാണ് ഇവർ ഈടാക്കുന്നത്. ഇതിന് ഇടപാട് നിൽക്കാൻ ധാരാളം ആന്റിമാരുണ്ട്. പിന്നെല്ലാം അവരുടെ നിയന്ത്രണത്തിലാവുമെന്നും ഇതെല്ലാം ദൈനംദിന കാഴ്ചകളാണെന്നും അവിടെ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളിൽ ചിലർ പറയുന്നു.ആണ്‍പിള്ളേരെ സെക്സിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതില്‍ ഏറെയും വീട്ടമ്മമാരാണെന്നാണ് റിപ്പോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത്,സമയത്ത് ഇവര്‍ എത്തുന്നു.ജോലി കഴിഞ്ഞ് ഇവര്‍ മടങ്ങുമ്പോള്‍ ബുക്കിംഗ് തുകക്ക് പുറമേ ടിപ്പും കൊടുക്കുന്നവരുണ്ടെന്നും ചില അനുഭവസ്ഥര്‍ പറയുന്നു.
കേരളത്തില്‍ ഏറ്റവുമധികം വിദേശ ടൂറിസ്റ്റുകളെത്തുന്ന കോവളം, വര്‍ക്കല ബീച്ചുകളില്‍ ജിഗോളകള്‍ക്ക് ധാരാളമുണ്ട്. മലയാളികളായ കോല്‍ ബോയിസ്നെ തേടിയെത്തുന്ന മദാമ്മമാരും കുറവല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു വര്‍ഷം 40000 കോടി രൂപയുടെ സെക്‌സ് ബിസിനസ്സാണ് ഇന്ത്യയില്‍ നടക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്‌പോണ്‍സര്‍ ചെയ്ത് ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തില്‍ വിദ്യാര്‍ത്ഥികള്‍ 69.8 ശതമാനം പേരും ആദ്യ തവണ ബന്ധപ്പെട്ടത് 18 വയസ്സിന് മുമ്പായിരുന്നു. 41.35 ശതമാനം 16 വയസ്സിന് മുമ്പെയും. സ്ഥിതി വളരെ ഗുരുതരമാണെന്നാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.
നിവിന്‍ പോളിയുടെ നായികയായി മലയാളത്തിലെത്തിയ അനു ഇമ്മാനുവെല്‍ ഇപ്പോള്‍ തെലുങ്കിലെ തിരക്കേറിയ നായികയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. റെഡ് മാസികയ്ക്ക് വേണ്ടിയായിരുന്നു അനുവിന്റെ ഹോട്ട് ഫോട്ടോഷൂട്ട്.
സ്വപ്ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ച അനു ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ അനു വിശാലിന്റെ മിഷ്‌കിന്‍ ചിത്രം തുപ്പറിവാലനിലൂടെ തമിഴകത്തും നടി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. പവന്‍ കല്യാണിന്റെ പുതിയ ചിത്രത്തിലും അനുവാണ് നായിക.സ്വപ്ന സഞ്ചാരി എന്ന ആദ്യ ചിത്രത്തിന് ശേഷം അനു പഠനത്തിന് വേണ്ടി വെള്ളിത്തിരയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്റെ ഉപരിപഠനം.